കോ​വി​ഡ് ഭീ​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി പ​ത്ത​നം​തി​ട്ട ഡി​പ്പോ അ​ട​ച്ചി​ട്ടു
Monday, September 21, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ത്ത​നം​തി​ട്ട ഡി​പ്പോ ഇ​ന്ന​ലെ അ​ട​ച്ചി​ട്ടു. സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​പ്പോ​യി​ൽ ശു​ചീ​ക​ര​ണം ന​ട​ന്നു. " ഇ​ന്ന് മു​ത​ൽ ഡി​പ്പോ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും​മെ​ന്നും ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ഡി​പ്പോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രി​ൽ ഒ​ന്പ​തു പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 18 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
വ​രു​മാ​ന​മി​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഡ് ഭീ​തി​യും ക​ട​ന്നു​വ​ന്ന​ത്. ര​ണ്ടോ മൂ​ന്നോ യാ​ത്ര​ക്കാ​രു​മാ​യാ​ണ് പ​ല ട്രി​പ്പു​ക​ളും ഓ​ടു​ന്ന​ത്.
രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ക​ട​ക​ളി​ലെ ജോ​ലി​ക്കാ​രു​മൊ​ക്കെ യാ​ത്ര​ക്കാ​രാ​യു​ണ്ടാ​കും. ശ​നി​യും ഞാ​യ​റും വീ​ണ്ടും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​യും.
മു​മ്പു​ണ്ടാ​യി​രു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ പ​കു​തി പോ​ലും ഇ​പ്പോ​ൾ ഇ​ല്ല. സ​ർ​വീ​സു​ക​ളും മൂ​ന്നി​ലൊ​ന്നാ​യി വെ​ട്ടി​ക്കു​റ​ച്ചു.
കോ​വി​ഡി​ന് മു​മ്പ് ദി​വ​സം 78 ഓ​ളം സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ത് 23 ആ​യി ചു​രു​ങ്ങി. യാ​ത്ര​ക്കാ​ർ തീ​രെ കു​റ​വാ​ണ്. വ​രു​മാ​ന​ത്തി​ലും വ​ലി​യ കു​റ​വാ​ണ്. എ​ട്ട് മു​ത​ൽ ഒ​ന്പ​തു ല​ക്ഷം രൂ​പ വ​രെ വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നി​ട​ത്ത് അ​ത് ഒ​ന്ന​ര ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​യി.