പാ​ര​ല​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ; കു​ടും​ബ ധ​ർ​ണ ന​ട​ത്തി
Tuesday, September 22, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: വി​ദൂ​ര വി​ഭാ​ഗം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​തി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തെ നാ​ലു സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ത​ട​യു​ന്ന സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ പാ​ര​ല​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ പ്ര​തി​ഷേ​ധം.
പാ​ര​ല​ൽ -വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഉ​ൾ​പ്പെ​ടെ ര​ണ്ടു ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ ഇ​ന്ന​ലെ അ​വ​ര​വ​രു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം സ്വ​വ​സ​തി​ക്കു മു​ന്നി​ൽ നി​ന്ന് പ്ര​തി​ഷേ​ധ ധ​ർ​ണ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.
പാ​വ​പ്പെ​ട്ട പാ​ര​ല​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യി​ട​യി​ൽ സൃ​ഷ്ടി​ക്കു​ന്ന റെ​ഗു​ല​ർ ഓ​പ്പ​ൺ വി​വേ​ച​ന​ത്തി​നെ​തി​രെ​യും, റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​യു​ടേ​തി​ന് തു​ല്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പാ​ര​ല​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ല​ഭി​ക്കു​ന്ന നി​ല​വി​ലെ അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രെ​യും പാ​ര​ല​ൽ കോ​ള​ജ് കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യാ​ണ് ധ​ർ​ണ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

കേ​ര​ള കോ​ൺ​ഗ്ര​സ് ധ​ർ​ണ ഇ​ന്ന്

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന കാ​ർ​ഷ​ക ദ്രോ​ഹ ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്ക് മൊ​റ​ട്ടോ​റി​യ​വും വാ​യ്പ​ക​ൾ പ​ലി​ശ ര​ഹി​ത​വു​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 11നു ​പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ. ഡി. ​കെ. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും.