പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ്: അ​ഞ്ചാം പ്ര​തി​ക്ക് കോ​വി​ഡ്, ക​സ്റ്റ​ഡി അ​പേ​ക്ഷ മാ​റ്റി
Tuesday, September 22, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​കേ​സി​ലെ അ​ഞ്ചു​പ്ര​തി​ക​ളെ​യും ഒ​രു​മി​ച്ചു ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടാ​ന്‍ പോ​ലീ​സ് സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​തു മാ​റ്റി.
കേ​സി​ലെ അ​ഞ്ചാം​പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ക​സ്റ്റ​ഡി അ​പേ​ക്ഷ ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞു പ​രി​ഗ​ണി​ക്കാ​നാ​യി പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ്സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി (ര​ണ്ട്) മാ​റ്റി​വ​ച്ചു.
കേ​സി​ലെ എ​ല്ലാ​പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​യി​രു​ന്നു പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ന്ന് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ പ​റ​ഞ്ഞു. പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ലെ അ​ഞ്ചാം​പ്ര​തി​യെ ക​ഴി​ഞ്ഞ 17ന് ​രാ​ത്രി നി​ല​മ്പൂ​രി​ലെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ നി​ന്നും അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യും 18 ന് ​വൈ​കു​ന്നേ​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു.
തു​ട​ര്‍​ന്ന്, കോ​ട​തി പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത് അ​ട്ട​ക്കു​ള​ങ്ങ​ര സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. അ​റ​സ്റ്റി​നേ തു​ട​ർ​ന്ന് ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കു​മെ​ന്ന് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

കേസിൽ കൂടുതൽ വ്യക്തതകൾ തേടി പ്ര​തി​ക​ളെ ഒ​ന്നി​ച്ചു ചോ​ദ്യം ചെ​യ്യും

പോ​പ്പു​ല​ർ ഫി​നാ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലെ തി​രി​മ​റി​ക​ളി​ലാ​ണ് വ്യ​ക്ത​ത കൈ​വ​രു​ത്തേ​ണ്ട​ത്. നി​യ​മ​പ​ര​മാ​യ കു​രു​ക്കു​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളു​മാ​യാ​ണ് ത​ട്ടി​പ്പ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നി​ലെ ബു​ദ്ധി​കേ​ന്ദ്ര​ങ്ങ​ള​ട​ക്കം അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ട്.
കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ പ്ര​തി​ക​ളു​ണ്ടാ​യേ​ക്കാ​മെ​ന്ന സൂ​ച​ന പോ​ലീ​സ് ന​ൽ​കി​യ​തും ഇ​തോ​ടെ​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം വ്യ​ക്ത​ത കൈ​വ​രി​ക്കാ​നാ​ണ് അ​ഞ്ചു പ്ര​തി​ക​ളെ​യും ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്.
പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പി​നു​വേ​ണ്ടി രൂ​പീ​ക​രി​ച്ച​ത് 13 ഓ​ളം ഉ​പ​സ്ഥാ​പ​ന​ങ്ങ​ളെ​ന്ന ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ പ്രാ​ധ​ന​മാ​യും സാ​ൻ പോ​പ്പു​ല​ർ ഫി​നാ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ ഉ​പ​ക​ന്പ​നി ഉ​ണ്ടാ​ക്കി കോ​ടി​ക​ളു​ടെ തി​രി​മ​റി ന​ട​ത്തി​യ​താ​ണ്.
പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ലേ​ക്കു​ള്ള നി​ക്ഷേ​പ​ങ്ങ​ളി​ൽ ന​ല്ലൊ​രു പ​ങ്കും ഇ​ത്ത​ര​ത്തി​ൽ ഉ​പ​ക​ന്പ​നി​ക​ളി​ലേ​ക്കു മാ​റ്റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് ര​ജി​സ്ട്രേ​ഷ​ൻ സ്ഥാ​പ​ന​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ല. സി​ഒ​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ നി​ക്ഷേ​പം സ്വീ​ക​രി​ക്ക​രു​തെ​ന്ന് കാ​ണി​ച്ച് റി​സ​ർ​വ് ബാ​ങ്ക് നേ​ര​ത്തെ ത​ന്നെ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ള്ള​തു​മാ​ണ്.
പോ​പ്പു​ല​ർ സാ​ൻ ഫി​നാ​ൻ​സി​നു പു​റ​മേ മേ​രി റാ​ണി നി​ധി ലി​മി​റ്റ​ഡ്, എ​ആ​ർ​പി​എ​ൻ ചി​റ്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, മൈ ​പോ​പ്പു​ല​ർ മ​റൈ​ൻ പ്രോ​ഡ്ക്ട്സ്, മേ​രി റാ​ണി ട്രേ​ഡിം​ഗ്, സാ​ൻ പോ​പ്പു​ല​ർ ഇ ​സൊ​ല്യൂ​ഷ​ൻ, എ​ൽ​എ​ൽ​പി അ​മ​ല പോ​പ്പു​ല​ർ നി​ധി തു​ട​ങ്ങി 13 സ്ഥാ​പ​ന​ങ്ങ​ൾ ഇ​വ​രു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്നു. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​തി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ്യ​ക്ത​മാ​ണ്.
പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ന് രാ​ജ്യ​ത്ത് 350 ൽ ​പ​രം ശാ​ഖ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ലൂ​ടെ 2000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത​ട്ടി​പ്പു ക​ണ​ക്കാ​ക്കു​ന്നു. വി​ദേ​ശ​ത്തും പ്ര​തി​ക​ൾ നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.
പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ൽ നി​ക്ഷേ​പി​ക്കു​ന്ന പ​ണം ഇ​ത്ത​ര​ത്തി​ൽ പ​ല​വ​ഴി​യി​ലൂ​ടെ ഉ​ട​മ​ക​ൾ ത​ട്ടി​പ്പി​നു വി​നി​യോ​ഗി​ച്ച് സ്വ​ന്തം ആ​സ്തി വ​ർ​ധി​പ്പി​ച്ചു.
130 കോ​ടി രൂ​പ​യു​ടെ ആ​സ്തി​വി​വ​രം മാ​ത്ര​മേ ഉ​ട​മ​ക​ളു​ടേ​താ​യി ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ളൂ.
പോ​പ്പു​ല​റി​ൽ പ​ണ​യം വ​ച്ചി​രു​ന്ന സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ളും തി​രി​മ​റി ന​ട​ത്തി​യി​ട്ടു​ണ്ട്.
കൂ​ടി​യ പ​ലി​ശ​യ്ക്ക് പ​ണ​യം വാ​ങ്ങി​യ സ്ഥാ​പ​നം കു​റ​ഞ്ഞ പ​ലി​ശ​യ്ക്ക് വാ​ണി​ജ്യ ബാ​ങ്കു​ക​ളി​ൽ പ​ണ​യം വ​ച്ച് ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്നു.
പ​ണ​യ ഉ​രു​പ്പ​ടി​ക​ൾ തി​രി​കെ എ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് നി​ശ്ചി​ത സ​മ​യം ഇ​തു തി​രി​കെ ന​ൽ​കാ​തെ​യും ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ പ​ണ​യം ഉ​രു​പ്പ​ടി​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​രും പ​രാ​തി​ക്കാ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്.