കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​നു പു​ന​ർ​ജ​നി ‌‌
Wednesday, September 23, 2020 11:04 PM IST
കോ​ഴ​ഞ്ചേ​രി: കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ന്‍റെ സ്റ്റേ​ഡി​യം പു​ന​ര്‍​ജ​നി​ക്കു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ചെ​ളി​യും വെ​ള്ള​ക്കെ​ട്ടു​മാ​യി കി​ട​ന്നി​രു​ന്ന സ്റ്റേ​ഡി​യ​ത്തി​ന് എം​എ​ല്‍​എ​യു​ടെ​യും ജി​ല്ലാ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ശാ​പ​മോ​ക്ഷം ല​ഭി​ച്ച​ത്. കെ​എ​സ്എ​ഫ്ഇ ചെ​യ​ര്‍​മാ​നാ​യ ഫി​ലി​പ്പോ​സ് തോ​മ​സ് കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന 1979-84 കാ​ല​യ​ള​വി​ലാ​ണ് യു​വാ​ക്ക​ളി​ല്‍ കാ​യി​ക സം​സ്‌​കാ​രം ഉ​ള​വാ​ക്കു​ന്ന​തി​നു​വേ​ണ്ടി സ്റ്റേ​ഡി​യം നി​ര്‍​മി​ക്കു​ന്ന​തി​ന് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ ഏ​ഴാം വാ​ര്‍​ഡി​ല്‍ പ​മ്പാ ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ വ​ല​തു​ക​ര ക​നാ​ല്‍ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്ത് തെ​റ്റു​പാ​റ​യ്ക്കും പു​ല്ലാ​ടി​നു​മി​ട​യി​ലാ​ണ് സ്റ്റേ​ഡി​യം സ്ഥി​തി ചെ​യ്യു​ന്ന​ത്. ക​നാ​ല്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണു​കു​ഴി​ച്ചെ​ടു​ക്കു​ന്ന​തി​ന് പി​ഐ​പി പൊ​ന്നും വി​ല ന​ല്‍​കി കൃ​ഷി​ക്കാ​രി​ല്‍ നി​ന്നും ര​ണ്ടേ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ത്തി​രു​ന്നു. ‌
മ​ണ്ണ് കു​ഴി​ച്ചെ​ടു​ത്തി​ന് ശേ​ഷം പ​ണം വാ​ങ്ങി വ​സ്തു ഉ​ട​മ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് അ​ന്ന​ത്തെ സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി ഫി​ലി​പ്പോ​സ് തോ​മ​സ് പൊ​തു ആ​വ​ശ്യ​ത്തി​ന്‍റെ പേ​രി​ല്‍ സ്റ്റേ​ഡി​യം നി​ര്‍​മാ​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തി​നെ​കൊ​ണ്ട് സ്ഥ​ലം ഏ​റ്റെ​ടു​പ്പി​ച്ച​ത്. ചെ​റി​യ സം​ഖ്യ സ​ര്‍​ക്കാ​രി​ല്‍ അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്‌​റ്റേ​ഡി​യ​ത്തി​ന് സ്ഥ​ലം ക​ണ്ടെ​ത്തി​യെ​ങ്കി​ലും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ല്‍ മു​മ്പോ​ട്ടു​പോ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ‌

പി​ന്നീ​ട് എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യി​ലെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ. ​എ​സ്. മോ​ഹ​ന​ന്‍ നാ​യ​രാ​ണ് സ്ഥ​ലം നി​ര​പ്പാ​ക്കു​ക​യും സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്രാ​ഥ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്ത​ത്. തു​ട​ര്‍​ന്ന് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കാ​തെ വ​ര്‍​ഷ​ങ്ങ​ളോ​ളം വെ​ള്ള​ക്കെ​ട്ടും ചെ​ളി​ക്കു​ണ്ടാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു.‌

നി​ല​വി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഷി​ബു കു​ന്ന​പ്പു​ഴ​യു​ടെ ശ്ര​മ​ഫ​ല​മാ​യി ഗ്രാ​മ-​ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളും വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യും സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ൽ ഇ​ട​പെ​ട്ടു. സ്റ്റേ​ഡി​യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മി​ക്കു​ന്ന​തി​നു​വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ത്യേ​ക ഘ​ട​നാ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ത്തി​നു​വേ​ണ്ടി സ​ര്‍​ക്കാ​ര്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ണം ത​ട​ഞ്ഞു വ​ച്ച​തി​നെ​തു​ട​ര്‍​ന്ന് 25 ല​ക്ഷം രൂ​പ മാ​ത്ര​മേ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് ല​ഭി​ച്ചു​ള്ളൂ. ‌

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് പ്ര​വേ​ശ​ന ക​വാ​ട​വും ചു​റ്റു​മ​തി​ലും നി​ര്‍​മ്മി​ക്കു​ന്ന ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.‌വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ത​ന്‍റെ ആ​സ്ഥി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 60 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ല്‍ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള മൈ​താ​ന​വും 400 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന ഗാ​ല​റി​യും മൈ​താ​ന​ത്തി​ന് ചു​റ്റും അ​ഞ്ച് ലൈ​ന്‍ സി​ന്ത​റ്റി​ക്ക് ട്രാ​ക്കും വെ​ള്ള​ക്കെ​ട്ടൊ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ഓ​ട​ക​ളും സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഒ​രു​ക്കാ​നാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ‌

തെ​റ്റു​പാ​റ മു​ത​ല്‍ സ്റ്റേ​ഡി​യം വ​രെ​യു​ള്ള 270 മീ​റ്റ​ര്‍ ക​നാ​ല്‍ റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ക​യും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ത നി​ര്‍​മി​ക്കു​ക​യും സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് ഇ​രു​വ​ശ​ത്ത് 5 മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള പാ​ല​വും കൂ​ടെ സ്റ്റേ​ഡി​യം വി​ക​സ​ന പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നാ​യു​ള്ള എ​സ്റ്റി​മേ​റ്റും പ്ലാ​നും ത​യാ​റാ​ക്കി​യ​താ​യും ജ​ല​വി​ഭ​വ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​താ​യും വാ​ർ​ഡ് മെം​ബ​ർ ഷി​ബു കു​ന്ന​പ്പു​ഴ പ​റ​ഞ്ഞു. ‌