ആ​ശ്വാ​സ​ത്തി​ലാ​യ​ത് ക​ർ​ഷ​ക​ർ ‌
Wednesday, September 23, 2020 11:07 PM IST
റാ​ന്നി: വ​ർ​ഷ​ങ്ങ​ളാ​യി കൈ​വ​ശ​മു​ള്ള ഭൂ​മി നി​ക്ഷി​പ്ത വ​ന​ഭൂ​മി​യ​ല്ലെ​ന്നും കൃ​ഷി​ക്കും കൈ​വ​ശ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ത​ട​സ​മി​ല്ലെ​ന്നു​മു​ള്ള കേ​ന്ദ്ര വ​നം വ​കു​പ്പി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ ആ​ഹ്ലാ​ദ​ത്തി​ലാ​യി.‌

റാ​ന്നി വ​നം ഡി​വി​ഷ​ൻ മേ​ധാ​വി രേ​ഖാ​മൂ​ലം നി​ർ​ദ്ദേ​ശം ന​ൽ​കി​യ സ്ഥി​തി​ക്ക് ഇ​പ്പോ​ൾ കേ​ന്ദ്ര വ​നം വ​കു​പ്പി​ന്േ‍​റ​താ​യ നി​ർ​ദ്ദേ​ശ​വും രേ​ഖാ​മൂ​ലം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മു​ൻ നി​ർ​ദ്ദേ​ശം ചൂ​ണ്ടി​ക്കാ​ട്ടി വ​നം വ​കു​പ്പ് താ​മ​സ​ക്കാ​രു​ടെ മേ​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു. മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​ത്ത​ര​മൊ​രു ആ​ശ​ങ്ക​യ്ക്കു കാ​ര​ണം. 1970ലെ ​ആ​ര​ബി​ൾ ഫോ​റ​സ്റ്റ് ലാ​ൻ​ഡ് അ​സെ​സ്മെ​ന്‍റ് ച​ട്ട​പ്ര​കാ​രം പ​ട്ട​യം ന​ൽ​ക​പ്പെ​ട്ട​താ​ണ് 1536.82 ഹെ​ക്ട​ർ. നി​ല​വി​ൽ അ​നു​ഭ​വി​ച്ചു​വ​രു​ന്ന എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും തു​ട​ർ​ന്നും ല​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി​ക്കു ല​ഭി​ച്ച മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.‌

കൃ​ഷി​ക്കും താ​മ​സ​ത്തി​നു​മാ​യി ന​ൽ​കി​യ സ്ഥ​ലം നി​ക്ഷി​പ്ത വ​ന​ഭൂ​മി​യാ​ണെ​ണം മേ​ലി​ൽ താ​മ​സ​ക്കാ​രു​ടെ മ​റ്റി​ത​ര സ്വ​ത​ന്ത്ര ന​ട​പ​ടി​ക​ൾ മേ​ഖ​ല​യി​ൽ പാ​ടി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഡി​എ​ഫ്ഒ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​ത് കീ​ഴു​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ൽ നി​ർ​ദ്ദേ​ശം മാ​ത്ര​മാ​ണെ​ന്നും കൈ​വ​ശ​ക്കാ​രെ ബാ​ധി​ക്കി​ല്ലെ​ന്നു​മാ​യി ഡി​എ​ഫ്ഒ. ഉ​ത്ത​ര​വ് വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും കൃ​ഷി​ക്കാ​ർ​ക്കു​ള്ള അ​വ​കാ​ശ​ങ്ങ​ൾ ന​ഷ്ട​മാ​കി​ല്ലെ​ന്നും വ​നം​മ​ന്ത്രി​യും സം​സ്ഥാ​ന വ​നം​മേ​ധാ​വി​യും വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും സ്വ​ന്തം പു​ര​യി​ട​ത്തി​ലെ ഒ​രു ക​ന്പ് മു​റി​ച്ചാ​ൽ കേ​സെ​ടു​ക്കു​ന്ന വ​നം​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം അ​ത്ര​ക​ണ്ട് വി​ശ്വ​സി​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ളും ത​യാ​റാ​യി​ല്ല.‌

രാ​ജ​ഭ​ര​ണ​കാ​ല​ത്തു ത​ന്നെ കൈ​വ​ശ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു ന​ൽ​കു​ക​യും അ​വ​രെ ഇ​റ​ക്കി വി​ടു​ന്ന​തി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​ക​യും ചെ​യ്ത ഭൂ​മി​യാ​ണ് അ​ന്ന് ചേ​ത്ത​ക്ക​ലും ഇ​പ്പോ​ൾ അ​ത്തി​ക്ക​യം വി​ല്ലേ​ജി​ലു​മാ​യി കി​ട​ക്കു​ന്ന തെ​ക്കെ​ത്തൊ​ട്ടി. വ​നം വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​കൊ​ണ്ടു മാ​ത്ര​മാ​ണ് തെ​ക്കേ​ത്തൊ​ട്ടി​യി​ൽ ഇ​പ്പോ​ഴും പ​ട്ട​യം ല​ഭി​ക്കാ​ത്ത​ത്. 1980ലെ ​വ​ന​സം​ര​ക്ഷ​ണ നി​യ​മം നി​ല​വി​ൽ വ​രു​ന്ന​തി​നു മു​ന്പേ ആ​ര​ബി​ൾ ഫോ​റ​സ്റ്റ് ലാ​ൻ​ഡ് ച​ട്ട​ങ്ങ​ൾ പ്ര​കാ​രം ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ൾ​ക്കു​ള്ള​ത്. പ​ട്ട​യം ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ തി​രി​കെ​യെ​ടു​ക്കാ​നു​മാ​കി​ല്ല. ‌