ഐ​എ​ച്ച്ആ​ര്‍​ഡി കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം ‌
Thursday, September 24, 2020 10:16 PM IST
‌പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ് ഡെ​വ​ല​പ്‌​മെ​ന്‍റി​ന്‍റെ (ഐ​എ​ച്ച്ആ​ര്‍​ഡി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന വി​വി​ധ കോ​ഴ്‌​സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.‌ഈ ​കോ​ഴ്‌​സു​ക​ളി​ല്‍ ചേ​രു​ന്ന എ​സ്‌​സി, എ​സ്ടി മ​റ്റ് പി​ന്നോ​ക്ക വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നി​യ​മ വി​ധേ​യ​മാ​യി പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ല്‍ നി​ന്ന് വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രി​ക്കും. അ​പേ​ക്ഷാ ഫോ​റ​വും വി​ശ​ദ​വി​വ​ര​വും (ഐ​എ​ച്ച്ആ​ര്‍​ഡി) വെ​ബ്‌​സൈ​റ്റാ​യ www.ihrd.ac.in ല്‍ ​നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സാ​യ 150 രൂ​പ (എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 100 രൂ​പ) ഡി​ഡി സ​ഹി​തം ഒ​ക്ടോ​ബ​ര്‍ 12 ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം അ​താ​ത് സ്ഥാ​പ​ന മേ​ധാ​വി​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍ : 0471 2322985, 0471 2322501. ‌

കെ​ട്ടി​ട​നി​കു​തി ‌‌

പു​ല്ലാ​ട്: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​കു​തി ദാ​യ​ക​ർ 2020 - 21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ കെ​ട്ടി​ട​നി​കു​തി 30ന​കം ഒ​ടു​ക്കു​വ​രു​ത്തി പി​ഴ​പ്പ​ലി​ശ​യി​ൽ നി​ന്നും ഒ​ഴി​വാ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌