ത​ദ്ദേ​ശ​സ്ഥാ​പ​ന സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഇ​ന്നു മു​ത​ല്‍
Sunday, September 27, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഇ​ന്നാ​രം​ഭി​ക്കും. 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 788 വാ​ര്‍​ഡു​ക​ള്‍, എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 106 വാ​ര്‍​ഡു​ക​ള്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ 16 ഡി​വി​ഷ​നു​ക​ള്‍ നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലെ 132 വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 66 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1042 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​ണ് സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ നി​ശ്ച​യി​ക്കു​ന്ന​ത്. ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലും വ​നി​താ, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ, പ​ട്ടി​ക​ജാ​തി വ​നി​ത, പ​ട്ടി​ക​വ​ര്‍​ഗ വ​നി​ത സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം നേ​ര​ത്തെ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. 2015ലെ ​വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്തെ എ​ണ്ണം ത​ന്നെ​യാ​ണ് ആ​കെ വാ​ര്‍​ഡു​ക​ള്‍​ക്കും സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍​ക്കു​മു​ള്ള​ത്.
2010, 2015 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി സം​വ​ര​ണ വാ​ര്‍​ഡു​ക​ളാ​യി​രു​ന്ന​വ മാ​റ്റി നി​ര്‍​ത്തി​യാ​കും വ​നി​താ സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ്. നി​ശ്ചി​ത എ​ണ്ണം സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഴി​ഞ്ഞ ഒ​റ്റ​ത്ത​വ​ണ സം​വ​ര​ണ​മാ​യി​രു​ന്ന​വ കൂ​ടി ചി​ല​യി​ട​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യേ മ​തി​യാ​കൂ. വ​നി​താ സം​വ​ര​ണ വാ​ര്‍​ഡു​ക​ളാ​യി​രു​ന്ന​വ പ​ട്ടി​ക​ജാ​തി സം​വ​ര​ണ ന​റു​ക്കെ​ടു​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നും സാ​ധ്യ​ത​യു​ണ്ട്.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഇ​ന്നും നാ​ളെ​യും 30നു​മാ​യി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ് ന​ട​ക്കു​ക. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​വ​ര​ണ ന​റു​ക്കെ​ടു​പ്പ് ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് രാ​വി​ലെ 10 മു​ത​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സം​വ​ര​ണ വാ​ര്‍​ഡു​ക​ളി​ലെ ന​റു​ക്കെ​ടു​പ്പ് വൈ​കു​ന്നേ​രം നാ​ലി​നു​മാ​ണ് ന​ട​ക്കു​ന്ന​ത്.
ഇ​ന്നു രാ​വി​ലെ 10 മു​ത​ല്‍ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​രി​ധി​യി​ലെ ആ​നി​ക്കാ​ട്, ക​വി​യൂ​ര്‍, കൊ​റ്റ​നാ​ട്, ക​ല്ലൂ​പ്പാ​റ, കോ​ട്ടാ​ങ്ങ​ല്‍, കു​ന്ന​ന്താ​നം, മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12.20 മു​ത​ല്‍ കോ​ന്നി ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പാ​ണ്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ് ന​റു​ക്കെ​ടു​പ്പ്്. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ഓ​രോ പ്ര​തി​നി​ധി​ക​ള്‍​ക്ക് ന​റു​ക്കെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കാം.