ചു​ങ്ക​പ്പാ​റ ജം​ഗ്ഷ​നി​ലെ പു​തി​യ ക​ലു​ങ്കി​ന​ടി​യി​ൽ വെ​ള്ള​ക്കെ​ട്ട് ‌
Monday, September 28, 2020 9:55 PM IST
ചു​ങ്ക​പ്പാ​റ: ചാ​ലാ​പ്പ​ള്ളി - കോ​ട്ടാ​ങ്ങ​ൽ പാ​ടി​മ​ൺ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ചു​ങ്ക​പ്പാ​റ ജം​ഗ​ഷ​നി​ൽ പു​തു​താ​യി പ​ണി​ത ക​ലു​ങ്കി​ന​ടി​യി​ൽ വെ​ള്ള​ക്കെ​ട്ട്. ജ​ലം സു​ഗ​മ​മാ​യി ഒ​ഴു​കാ​ൻ പ​റ്റാ​ത്ത വി​ധം ടെ​ലി​ഫോ​ൺ കേ​ബി​ളു​ക​ളും കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നും ത​ട​സ​മാ​യി കി​ട​ക്കു​ക​യാ​ണ്. ‌

മാ​രം​കു​ളം മു​ത​ൽ ചു​ങ്ക​പ്പാ​റ വ​രെ​യു​ള്ള കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത് മാ​റ്റി പു​തി​യ ലൈ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച് റോ​ഡി​ന്‍റെ സൈ​ഡു​ക​ൾ ക​ട്ട ഇ​ട്ടും കോ​ൺ​ക്രീ​റ്റ് ചെ​യ്തും ക​രാ​റു​കാ​ർ പ​ണി​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണ്.‌

റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി നി​ൽ​ക്കു​ന്ന വൈ​ദ്യു​തി​തൂ​ണു​ക​ളും മാ​റ്റാ​ത്ത​തി​നാ​ൽ ജം​ഗ്ഷ​നി​ൽ മി​ക്ക സ​മ​യ​ങ്ങ​ളി​ലും ഗ​താ​ഗ​ത​കു​രു​ക്ക് ഉ​ണ്ടാ​കു​ന്നു. അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ൽ, വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ ജോ​ലി​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്. ‌