ഗ്രാ​മീ​ണ റോ​ഡു വി​ക​സ​ന​ത്തി​ന് 8.08 കോ​ടി രൂ​പ​യു​ടെ കേ​ന്ദ്ര​പ​ദ്ധ​തി ‌‌
Thursday, October 1, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ​സ​ഭ​യോ​ജ​ന പി​എം​ജി​എ​സ്വൈ - 3 ബാ​ച്ച് 1 ൽ ​ഉ​ൾ​പ്പെ​ടു​ത്തി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ര​ണ്ട് ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് 8.08 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ‌
5.797 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​റ​ക്കോ​ട് ബ്ലോ​ക്കി​ലെ ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്കോ​ട് എ​ച്ച്എ​സ് - തി​ടി നി​ര​ത്തു​പാ​റ റോ​ഡി​ന് 4.27 കോ​ടി രൂ​പ​യും 5.654 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള കോ​യി​പ്രം ബ്ലോ​ക്കി​ലെ എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​മു​ക്ക് - ത​ടി​യു​ർ - നാ​ര​ക​ത്താ​നി റോ​ഡി​ന് 3.81 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ‌
പി​എം​ജി​എ​സ്‌വൈ പ​ദ്ധ​തീ​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് ഈ ​വ​ർ​ഷം 100 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റ് ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
ഈ ​റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് അ​ഞ്ചു​വ​ർ​ഷ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ റോ​ഡി​ന് വേ​ണ്ടി​വ​രു​ന്ന എ​ല്ലാ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പ​ദ്ധ​തി​യു​ടെ ക​രാ​റു​കാ​ര​ൻ​ത​ന്നെ നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന​ത് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ‌
പി​എം​ജി​എ​സ്വൈ - 3 യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​മ​ർ​പ്പി​ച്ച 20 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള നാ​ല് റോ​ഡു​ക​ളി​ൽ ര​ണ്ട് റോ​ഡു​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ ത്. 6.95 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റാ​ന്നി ബ്ലോ​ക്കി​ലെ സീ​ത​ത്തോ​ട് - സീ​ത​ക്കു​ഴി - മു​ണ്ട​ൻ​പാ​റ - ഗു​രു​നാ​ഥ​ൻ​മ​ണ്ണ് - വ​ഞ്ചി​പ്പ​ടി​റോ​ഡ്, പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള മു​ക്ക​ങ്ക​ർ - ചെ​ത്തോ​ങ്ക​ര -മു​ക്കാ​ലു​മ​ണ്‍ - പു​ലി​യ​ള്ള് റോ​ഡ് എ​ന്നി​വ​യാ​ണ് മ​റ്റു ര​ണ്ട് റോ​ഡു​ക​ൾ.
ഈ ​റോ​ഡു​ക​ളു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ നി​ർ​മാ​ണ​ത്തി​നാ​യി ഏ​ക​ദേ​ശം 65 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ന്ന​ത്.
പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ 113.28 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 157.19 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള 59 പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.‌
പി​എം​ജി​എ​സ്വൈ പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ്രാ​മീ​ണ റോ​ഡു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലാ​ണെ​ന്ന് ആന്‍റോ ആ​ന്‍റ​ണി ചൂ​ണ്ടി​ക്കാ​ട്ടി.‌
ഇ​ക്കൊ​ല്ലം അ​നു​വ​ദി​ച്ച 100 കി​ലോ​മീ​റ്റ​ർ ഗ്രാ​മീ​ണ റോ​ഡു​ക​ൾ കൂ​ടി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ ത്തു​ക​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന മി​ക​ച്ച റോ​ഡു​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നും എം​പി പ​റ​ഞ്ഞു. ‌