നി​ല്പു​സ​മ​രം ഇ​ന്ന് ‌‌
Thursday, October 22, 2020 11:39 PM IST
പ​ത്ത​നം​തി​ട്ട: വ​യ​നാ​ട്ടി​ൽ തു​ട​ക്കം കു​റി​ച്ച ആ​ദി​വാ​സി ദ​ളി​ത് വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഇ​ന്നു രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു വ​രെ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു നി​ല്പു സ​മ​രം സ​മ​രം സം​ഘ​ടി​പ്പി​ക്കും. പ​ത്ത​നം​തി​ട്ട​യി​ൽ കേ​ര​ള ദ​ളി​ത്‌ ന​വോ​ത്ഥാ​ന വേ​ദി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് സി​വി​ൽ സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​തീ​ഷ് മ​ല്ല​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​രി​പ്പ ഭൂ​സ​മ​ര നാ​യ​ക​ൻ ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

പി​ന്തു​ണ ന​ൽ​കി കൊ​ണ്ട് ഗാ​ന്ധി സ്ക്വ​യ​ർ, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മ​രം ന​ട​ത്തു​മെ​ന്ന് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ‌