327 പേ​ർ​ക്കു രോ​ഗ​മു​ക്തി, 195 പേ​ർ​ക്കു കോ​വി​ഡ് ‌‌
Thursday, October 22, 2020 11:39 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 195 പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 327 പേ​ർ​ക്ക് രോ​ഗ​മു​ക്തി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ നാ​ലു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും 20 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രു​മാ​ണ്, 171 പേ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.‌

ജി​ല്ല​യി​ൽ കോ​വി​ഡ് മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.57 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് റേ​റ്റ് 7.7 ശ​ത​മാ​ന​വു​മാ​ണ്. ‌ഇ​തേ​വ​രെ 13229 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 10162 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. 10844 പേ​ർ ഇ​ന്ന​ലെ​വ​രെ രോ​ഗ​മു​ക്ത​രാ​യി. 2305 പേ​രാ​ണ് നി​ല​വി​ൽ രോ​ഗി​ക​ളാ​യി​ട്ടു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ത​രാ​യ 1086 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 2048 പേ​രാ​ണ് ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. 14841 സ​ന്പ​ർ​ക്ക​ക്കാ​രു​ൾ​പ്പെ​ടെ 20872 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.‌

ഇ​ന്ന​ലെ 2998 സ്ര​വസാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. ഇ​തി​ൽ 1927 പ​രി​ശോ​ധ​ന​ക​ൾ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും 1071 എ​ണ്ണം സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​മാ​യി​രു​ന്നു.
സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 823 ആ​ർ​ടി​പി​സി​ആ​ർ, 1062 ആ​ന്‍റി​ജ​ൻ, 40 ട്രൂ​നാ​റ്റ് ര​ണ്ട് സി ​ബി നാ​റ്റ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. 1728 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം വ​രാ​നു​ണ്ട്. ‌
‌ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ തി​രി​ച്ചു​ള​ള ക​ണ​ക്ക്: ‌‌
അ​ടൂ​ർ (അ​ടൂ​ർ, ആ​ന​ന്ദ​പ്പ​ള​ളി ക​രു​വാ​റ്റ) 3, പ​ന്ത​ളം (തോ​ട്ട​ക്കോ​ണം, കു​ര​ന്പാ​ല, പൂ​ഴി​ക്കാ​ട്) 10, പ​ത്ത​നം​തി​ട്ട (കു​ന്പ​ഴ, താ​ഴെ​വെ​ട്ടി​പ്രം) 7, തി​രു​വ​ല്ല (പാ​ലി​യേ​ക്ക​ര, തു​ക​ല​ശേ​രി, മു​ത്തൂ​ർ, മ​തി​ൽ​ഭാ​ഗം, കു​റ്റ​പ്പു​ഴ, മ​ഞ്ഞാ​ടി, തി​രു​മൂ​ല​പു​രം) 15, ആ​നി​ക്കാ​ട് (പു​ന്ന​വേ​ലി, നൂ​റോ​മാ​വ്) 2, ആ​റ​ന്മു​ള (മാ​ല​ക്ക​ര, ഇ​ട​ശേ​രി​മ​ല, വ​ല്ല​ന, കു​റി​ച്ചി​മു​ട്ടം) 5, അ​യി​രൂ​ർ (ഇ​ട​പ്പാ​വൂ​ർ, കാ​ഞ്ഞീ​റ്റു​ക​ര) 6, ചെ​ന്നീ​ർ​ക്ക​ര(പ്ര​ക്കാ​നം, മു​ട്ട​ത്തു​കൊ​ണം) 3, ചെ​റു​കോ​ൽ 1, ചി​റ്റാ​ർ 1 ഏ​റ​ത്ത് (മ​ണ​ക്കാ​ല, വ​ട​ക്ക​ട​ത്തു​കാ​വ്) 4, ഇ​ല​ന്തൂ​ർ 1, ഇ​ര​വി​പേ​രൂ​ർ (വെ​സ്റ്റ് ഓ​ത​റ, ഇ​ര​വി​പേ​രൂ​ർ) 11, ഏ​ഴം​കു​ളം (നെ​ടു​മ​ണ്‍, തൊ​ഴു​വ​ക്കാ​ട്, ഏ​ഴം​കു​ളം) 4, ക​ട​പ്ര (പു​ളി​ക്കീ​ഴ്, ക​ട​പ്ര) 3, ക​ല​ഞ്ഞൂ​ർ (ക​ല​ഞ്ഞൂ​ർ, പൂ​മ​രു​തി​ക്കു​ഴി) 4, ക​വി​യൂ​ർ (ക​വി​യൂ​ർ) 7, കൊ​ടു​മ​ണ്‍ (അ​ങ്ങാ​ടി​ക്ക​ൽ സൗ​ത്ത്, കൊ​ടു​മ​ണ്‍) 2, കോ​യി​പ്രം (പു​ല്ലാ​ട്, പൂ​വ​ത്തൂ​ർ, കു​ന്പ​നാ​ട്, കോ​യി​പ്രം) 14, കോ​ന്നി (ചെ​ങ്ങ​റ, കൊ​ന്ന​പ്പാ​റ, വെ​ള്ള​പ്പാ​റ, മ​ങ്ങാ​രം, അ​ട്ട​ച്ചാ​ക്ക​ൽ) 9, കു​ന്ന​ന്താ​നം (ആ​ഞ്ഞി​ലി​ത്താ​നം, മാ​ന്താ​നം) 4, കു​റ്റൂ​ർ (കു​റ്റൂ​ർ) 5, 23 മ​ല​യാ​ല​പ്പു​ഴ (താ​ഴം, കി​ഴ​ക്കു​പു​റം, കു​ന്പ​ളാം​പൊ​യ്ക) 7, മ​ല്ല​പ്പ​ള​ളി 1, മെ​ഴു​വേ​ലി (ഇ​ല​വും​തി​ട്ട) 4, മൈ​ല​പ്ര (മ​ണ്ണാ​റ​ക്കു​ള​ഞ്ഞി) 2, നാ​ര​ങ്ങാ​നം 1, നെ​ടു​ന്പ്രം 1, നി​ര​ണം (നി​ര​ണം) 2, ഓ​മ​ല്ലൂ​ർ (ഓ​മ​ല്ലൂ​ർ) 3, പ​ള​ളി​ക്ക​ൽ (പെ​രി​ങ്ങ​നാ​ട്, തെ​ങ്ങ​മം, മേ​ലൂ​ട്) 9, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര (പോ​ത്രാ​ട്, പ​റ​ന്ത​ൽ, ത​ട്ട) 4, പ്ര​മാ​ടം (വി-​കോ​ട്ട​യം, മ​ല്ല​ശേ​രി, പൂ​ങ്കാ​വ്, തെ​ങ്ങും​കാ​വ്) 12, റാ​ന്നി (ക​രി​കു​ളം, മോ​തി​ര​വ​യ​ൽ, റാ​ന്നി) 7, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി (ചേ​ത്ത​യ്ക്ക​ൽ) 3, സീ​ത​ത്തോ​ട് 1, ത​ണ്ണി​ത്തോ​ട് (ത​ണ്ണി​ത്തോ​ട്, തേ​ക്കു​തോ​ട്) 9, തോ​ട്ട​പ്പു​ഴ​ശേ​രി 1, വ​ട​ശേ​രി​ക്ക​ര (പേ​ഴും​പാ​റ, ചെ​റു​കു​ള​ഞ്ഞി, വ​ട​ശേ​രി​ക്ക​ര) 6, മ​റ്റ് ജി​ല്ല​ക്കാ​ർ 1. ‌

‌മൂ​ന്നു മ​ര​ണംകൂ​ടി ‌

ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​ടെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഐ​ത്ത​ല സ്വ​ദേ​ശി​നി (84), പു​ല്ലാ​ട് സ്വ​ദേ​ശി​നി (24), ഇ​ല​ന്തൂ​ർ സ്വ​ദേ​ശി (70) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌
15ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ഐ​ത്ത​ല സ്വ​ദേ​ശി​നി 20ന് ​റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. 19ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പു​ല്ലാ​ട് സ്വ​ദേ​ശി​നി ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​മ​ട​ഞ്ഞു. ടൈ​പ്പ് ഒ​ന്ന് ഡ​യ​ബ​റ്റി​ക്സ്, കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കും ഇ​വ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.‌

ഇ​ല​ന്തൂ​ർ സ്വ​ദേ​ശി ക​ഴി​ഞ്ഞ 10നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ൽ ഇ​തേ​വ​രെ 75 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ‌

‌ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത 17 കേ​സു​ക​ൾ ‌

‌ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത 17 പേ​രു​ണ്ട്. വി​വി​ധ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഇ​വ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. തൊ​ഴി​ലി​ട​ങ്ങ​ളി​ല​ട​ക്കം ഇ​വ​ർ​ക്ക് സ​ന്പ​ർ​ക്ക​മു​ണ്ട്. നേ​ര​ത്തെ പോ​സി​റ്റീ​വാ​യ​വ​രു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ 122 പേ​രാ​ണ് പു​തു​താ​യി രോ​ഗി​ക​ളാ​യ​ത്. നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കൂ​ടി ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രാ​യി. ‌

നി​ല​വി​ലെ ക്ല​സ്റ്റ​റു​ക​ളി​ൽ അ​ടൂ​ർ ക​ഐ​പി​യി​ൽ മൂ​ന്നു​പേ​രാ​ണ് പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​ത്. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി രോ​ഗി​ക​ളാ​യി. പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ടു​പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യ​ത്. കു​ന്പ​ഴ​യി​ലെ വി​വി​ധ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ആ​റു​പേ​രും രോ​ഗ​ബാ​ധി​ത​രാ​യി. ഇ​ന്ന​ലെ 28 ക്ല​സ്റ്റ​റു​ക​ളി​ൽ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തു. ജി​ല്ല​യി​ലെ ക്ല​സ്റ്റ​റു​ക​ളു​ടെ എ​ണ്ണം 72 ആ​യി.

കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ൽ ‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം. ക​വി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് അ​ഞ്ച്, ആ​റ് (ഗോ​കു​ലം ഇ​ല​ഞ്ഞി​ക്ക​ല്‍ റോ​ഡ് ഭാ​ഗം, വൈ​എം​സി​എ ഇ​ല​ഞ്ഞി​ക്ക​ല്‍ റോ​ഡ് ഭാ​ഗം), കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഏ​ഴ്, എ​ട്ട്, 15 (പു​ല്ലാ​ട് ജം​ഗ്ഷ​ന്‍ ഭാ​ഗം), ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് എ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌‌

നി​യ​ന്ത്ര​ണ​ത്തി​ല്‍നിന്ന് ഒ​ഴി​വാ​ക്കി ‌

പ​ത്ത​നം​തി​ട്ട: മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 11 ( മു​ള്ള​ന്‍ വാ​തു​ക്ക​ല്‍ ഭാ​ഗം, മൈ​ക്രോ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍), ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 18 , എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്ന് (കൊ​റ്റ​ന്‍​കു​ടി - പെ​രു​മ്പാ​റ റോ​ഡ്, കൊ​റ്റ​ന്‍​കു​ടി സി​എ​സ്ഐ പ​ള്ളി ഭാ​ഗം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി.