സൗ​ജ​ന്യ നീ​റ്റ് പ​രി​ശീ​ല​ന​ത്തി​ന് ജി​ല്ല​യി​ൽ നി​ന്ന് 100 കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം
Friday, October 23, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം ന​വ്യ ക​രി​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന നീ​റ്റ് പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്ന് 100 കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​മെ​ന്ന് ഡ​യ​റ​ക്ട​ർ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ല​സ്ടു​വി​ന് 80 ശ​ത​മാ​നം മാ​ർ​ക്കെ​ങ്കി​ലും നേ​ടി​യ​വ​രും കു​ടും​ബ​വാ​ർ​ഷി​ക വ​രു​മാ​നം ര​ണ്ടു​ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള​വ​രു​മാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​വും സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കി​യ കു​ട്ടി​ക​ൾ ഉ​ന്ന​ത​നി​ല​യി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. റാ​ന്നി കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശീ​ല​ത്തി​ന് ഇ​ക്കു​റി സൗ​ക​ര്യം ല​ഭി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ പ​റ​ഞ്ഞു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ 9447433794 ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.
പ​ത്ത​നം​തി​ട്ട: ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​തെ താ​റു​മാ​റാ​യി കി​ട​ന്നി​രു​ന്ന പു​ത്ത​ൻ​പീ​ടി​ക - പ​ള്ളം - മു​ട്ടു​കു​ടു​ക്ക​റോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി​യ​ധ്യ​ക്ഷ ലീ​ലാ മോ​ഹ​ൻ 30 ല​ക്ഷം അ​നു​വ​ഗി​ച്ച പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി. ‌ഓ​മ​ല്ലൂ​ർ - ചെ​ന്നീ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു. ലീ​ലാ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.