മ​നു​ഷ്യ​ന്‍റെ നി​സ​ഹാ​യ​വ​സ്ഥ​യി​ൽ വി​ശു​ദ്ധ​രു​ടെ പ്രാ​ർ​ഥ​ന ആ​ശ്വാ​സ​മാ​കും: ബ്ലെ​സി
Tuesday, October 27, 2020 10:00 PM IST
പ​രു​മ​ല: ലോ​ക​ത്ത് മ​നു​ഷ്യ​ന്‍റെ നി​സ​ഹാ​യാ​വ​സ്ഥ​ക​ളി​ൽ പ​രു​മ​ല തി​രു​മേ​നി​യെ​പ്പോ​ലെ വി​ശു​ദ്ധി​യി​ൽ ജീ​വി​ച്ച​വ​രു​ടെ മ​ധ്യ​സ്ഥ​ത ന​മു​ക്ക് ആ​ശ്വാ​സം പ​ക​രു​മെ​ന്ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബ്ലെ​സി. പ​രു​മ​ല പെ​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗ്രി​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ൽ ഉ​റ​പ്പി​ച്ചു​നി​ർ​ത്തു​ന്ന​തി​നും വി​ശു​ദ്ധി​യി​ലേ​ക്ക് വ​ള​ർ​ത്തു​ന്ന​തി​നും പ​രു​മ​ല​ത്തി​രു​മേ​നി​യു​ടെ ജീ​വി​തം മാ​തൃ​ക​യാ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലി​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​റാ​ന്പൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ഡ​ന്‍റ് ഡോ.​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലി​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​തീ​യ പൈ​തൃ​ക​ത്തെ​യും ആ​ധ്യാ​ത്മി​ക ദ​ർ​ശ​ന​ത്തെ​യും ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തി​യ മ​ഹാ​ത്മാ​വാ​യി​രു​ന്നു പ​രു​മ​ല​ത്തി​രു​മേ​നി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ ഫാ.​എം.​സി.​കു​ര്യാ​ക്കോ​സ്, ഫാ.​ഡോ.​ജോ​ണ്‍ തോ​മ​സ് ക​രി​ങ്ങാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.