സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​ര്‍ 14,916 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു
Tuesday, October 27, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​യോ​ഗി​ച്ച സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​ര്‍ കോ​വി​ഡ് ച​ട്ട​ലം​ഘ​ന​ത്തി​ന് 14,916 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്കാ​ത്ത​തി​ന് 9505 കേ​സു​ക​ളും സ​ന്ദ​ര്‍​ശ​ക ര​ജി​സ്റ്റ​ര്‍ വ​യ്ക്കാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ 3296 കേ​സു​ക​ളും വ​ഴി​യ​രി​കി​ല്‍ തു​പ്പു​ന്ന​തി​ന് 633 കേ​സു​ക​ളും ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് അ​ടൂ​ര്‍ താ​ലൂ​ക്കി​ലും ഏ​റ്റ​വും കു​റ​വ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലു​മാ​ണ്.
3188 കേ​സു​ക​ളാ​ണ് അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.
1583 കേ​സു​ക​ളാ​ണ് മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.
2123 കേ​സു​ക​ള്‍ കോ​ന്നി താ​ലൂ​ക്കി​ലും 2982 കേ​സു​ക​ള്‍ കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലും 2367 കേ​സു​ക​ള്‍ റാ​ന്നി താ​ലൂ​ക്കി​ലും 2673 കേ​സു​ക​ള്‍ തി​രു​വ​ല്ല താ​ലൂ​ക്കി​ലും ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 65 സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രെ​യാ​ണു നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​നം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നാ​യാ​ണു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ മൂ​ന്നു വീ​ത​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഒ​രു സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റും എ​ന്ന രീ​തി​യി​ല്‍ ജി​ല്ല​യി​ല്‍ 65 സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ള്ള​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.