വി​ക​സ​നം ച​ര്‍​ച്ച​യാ​കു​ന്ന വെ​ബി​നാ​ര്‍ സീ​രി​സി​ന് ഇ​ന്ന് തു​ട​ക്കം
Wednesday, October 28, 2020 10:58 PM IST
ഇ​ര​വി​പേ​രൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ക്കാ​ലം ന​ട​ന്ന വി​ക​സ​ന പ്ര​വ​ത്ത​ന​ങ്ങ​ളെ ച​ര്‍​ച്ച​യ്ക്കും വി​ല​യി​രു​ത്ത​ലി​നും വി​ധേ​യ​മാ​ക്കു​ന്ന വെ​ബി​നാ​ര്‍ സീ​രീ​സ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ദ്യ​ത്തേ​ത് ഇ​ന്ന് ഗ​വേ​ണ​ന്‍​സി​നെ സം​ബ​ന്ധി​ച്ചാ​ണ്.
വെ​ബി​നാ​ര്‍ ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ ഹ​രി​ത​കേ​ര​ളം - ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സം, കൃ​ഷി, മൃ​ഗ സം​ര​ക്ഷ​ണം - ക്ഷീ​ര മേ​ഖ​ല, സാ​മൂ​ഹ്യ ക്ഷേ​മം, ആ​രോ​ഗ്യം, അ​ടി​സ്ഥാ​ന​വും സൗ​ക​ര്യം വി​ക​സ​നം, കു​ടും​ബ​ശ്രീ - തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ന്നി​ങ്ങ​നെ 10 വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് വെ​ബി​നാ​ര്‍ ന​ട​ത്തു​ന്ന​ത്.

30ന് ​ഹ​രി​ത​കേ​ര​ള മി​ഷ​ന്‍, ശു​ചി​ത്വ​കേ​ര​ളം, 31ന് ​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ​ക്കു​റി​ച്ചും, ന​വം​ബ​ര്‍ ര​ണ്ടി​ന് കൃ​ഷി വി​ക​സ​നം, ഫി​ഷ​റീ​സും, ന​വം​ബ​ര്‍ മൂ​ന്നി​ന് മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​ന​ത്തി​ലും,

ന​വം​ബ​ര്‍ നാ​ലി​ന് സാ​മൂ​ഹ്യ​ക്ഷേ​മം, ന​വം​ബ​ര്‍ അ​ഞ്ചി​ന് ആ​രോ​ഗ്യ മേ​ഖ​ല, ന​വം​ബ​ര്‍ ആ​റി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ന​വം​ബ​ര്‍ ഏ​ഴി​ന് കു​ടും​ബ​ശ്രീ, ന​വം​ബ​ര്‍ എ​ട്ടി​ന് ലൈ​ഫ് മി​ഷ​ന്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.