പോ​രാ​ട്ട ഭൂ​മി​യി​ല്‍ ഭാ​ര്യ​യെ ത​നി​ച്ചാ​ക്കാ​തെ സു​മേ​ഷ്
Sunday, November 22, 2020 10:21 PM IST
പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലേ​ക്കും ഇ​ത്ത​വ​ണ ദ​മ്പ​തി​ക​ള്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ര​ണ്ടു​പേ​രും ഒ​രേ പാ​ര്‍​ട്ടി​യു​ടെ പാ​ന​ലി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ല്‍ അം​ഗ​മാ​യി​രു​ന്ന എ​സ്. സു​മേ​ഷ് കു​മാ​ര്‍ ഇ​ത്ത​വ​ണ പോ​രി​നി​റ​ങ്ങി​യ​ത് ഭാ​ര്യ മ​ഞ്ജു​വി​നൊ​പ്പ​മാ​ണ്. ഇ​രു​വ​രും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളു​മാ​ണ്.
സു​മേ​ഷ് ക​ഴി​ഞ്ഞ​ത​വ​ണ പ്ര​തി​നി​ധീ​ക​രി​ച്ച 23 -ാം വാ​ര്‍​ഡ് വ​നി​താ സം​വ​ര​ണ​മാ​യ​തോ​ടെ​യാ​ണ് ഭാ​ര്യ​യെ രം​ഗ​ത്തി​റ​ക്കി​യ​ത്. സു​മേ​ഷ് തൊ​ട്ട​ടു​ത്ത 18 -ാം വാ​ര്‍​ഡി​ലേ​ക്കു മാ​റി. ഭ​ര്‍​ത്താ​വി​ന്‍റെ വാ​ര്‍​ഡ് നി​ല​നി​ര്‍​ത്തു​ക​യെ​ന്ന ചു​മ​ത​ല​യാ​ണ് മ​ഞ്ജു​വി​നു​ള്ള​ത്. ഇ​തോ​ടൊ​പ്പം മ​റ്റൊ​രു വാ​ര്‍​ഡ് സു​മേ​ഷി​ലൂ​ടെ സ്വ​ന്ത​മാ​ക്കാ​മെ​ന്ന താ​ത്പ​ര്യം ബി​ജെ​പി​ക്കു​മു​ണ്ട്. വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​രു​വ​രും വോ​ട്ടു തേ​ടു​ന്ന​ത്.