പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡി​ത​ര ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ൾ സ​ജീ​വ​മാ​യി
Monday, November 23, 2020 10:39 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക്. കോ​വി​ഡി​ത​ര ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്ന​ലെ പു​ന​രാ​രം​ഭി​ച്ചു.
ക​ഴി​ഞ്ഞ മാ​ർ​ച്ചി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സ തേ​ടി ആ​ളു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​ത്.
കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി മാ​റി​യ​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​വും കാ​ർ​ഡി​യോ​ള​ജി​യും ഒ​ഴി​കെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നി​ല്ല.
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സാ​ധാ​ര​ണ ചി​കി​ത്സ​ക​ളി​ലേ​ക്ക് ജ​ന​റ​ൽ ആ​ശു​പ​ത്രി മ​ട​ങ്ങു​ന്ന​ത്.
ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഇ​ത​ര വി​ഭാ​ഗ​ങ്ങ​ൾ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു താ​ത്കാ​ലി​ക​മാ​യി പു​നഃ​ക്ര​മീ​ക​രി​ച്ചി​രു​ന്നു.
ഡോ​ക്ട​ർ​മാ​ർ ഇ​ന്ന​ലെ മു​ത​ൽ മ​ട​ങ്ങി​യെ​ത്തി.പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു പ​ക​ര​മാ​യി കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി ആ​കും.