റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വേ കാ​റി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Monday, November 23, 2020 10:54 PM IST
തി​രു​വ​ല്ല: കാ​റി​ടി​ച്ച് വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. വെ​സ്റ്റ് ഓ​ത​റ മു​ള്ളി​പ്പാ​റ കോ​ള​നി​യി​ൽ പ​ന​യ്ക്ക​ശേ​രി​ൽ വീ​ട്ടി​ൽ ന​ളി​നി​യാ​ണ് (78) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ന് ​എം​സി റോ​ഡി​ൽ കു​റ്റൂ​ർ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ തി​രു​വ​ല്ല ഭാ​ഗ​ത്ത് നി​ന്നു എ​ത്തി​യ ബൊ​ലേ​റോ കാ​ർ ന​ളി​നി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​ പ​രി​ക്കേ​റ്റ ഇ​വ​രെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ കാ​ൽ ന​ട​യാ​ത്രി​ക​യാ​യി​രു​ന്ന ത​ല​യാ​ർ മം​ഗ​ല​ശേ​രി​ൽ വീ​ട്ടി​ൽ പ​ത്മി​നി (60) ക്കും ​നി​സാ​ര പ​രി​ക്കേ​റ്റു. ന​ളി​നി​യു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.