താങ്ങുവില പ്രഹസനം, വിപണിയിൽ വില തുച്ഛം: കാ​ർ​ഷി​ക വി​ള​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച് ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം
Tuesday, November 24, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: നാ​ട​ൻ കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യേ തു​ട​ർ​ന്ന് ഉ​ത്പ​ന്ന​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച് ക​ർ​ഷ​ക​ർ.‌

അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് വി​പ​ണി​യി​ൽ മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ ആ​ദാ​യ​മെ​ടു​ക്കാ​തെ കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ ഉ​പേ​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്.സ​ർ​ക്കാ​ർ 16 ഇ​നം കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് താ​ങ്ങു​വി​ല നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​താ​ങ്ങു​വി​ല​യ്ക്ക് കാ​ർ​ഷി​ക വി​ള​ക​ൾ വാ​ങ്ങാ​ൻ ഹോ​ർ​ട്ടി​കോ​ർ​പോ , സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളോ ത​യാ​റാ​കു​ന്നി​ല്ല. ‌

കാ​ർ​ഷി​ക വി​ള​ക​ൾ വി​ള​വെ​ടു​ത്തു ത​ല​ച്ചു​മ​ടാ​യി വാ​ഹ​ന സൗ​ക​ര്യ​മു ള്ള ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ നി​ന്ന് വി​പ​ണി​ക​ളി​ലെ​ത്തി​ക്കു​ന്പോ​ഴും ഉ​ണ്ടാ​കു​ന്ന സാ​ന്പ​ത്തി​ക​ച്ചെ​ല​വ് പോ​ലും ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റാ​ൽ കി​ട്ടു​ന്നി​ല്ലെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന പ്ര​ശ്നം.‌

കാ​ർ​ഷി​ക വി​ള​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ ഉ​പേ​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ‌
കാ​ട്ടു​പ​ന്നി​യോ​ടും കു​ര​ങ്ങി​നോ​ടും വേ​ഴാ​ന്പ​ലി​നോ​ടും മ​ല്ല​ടി​ച്ച് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വി​ള​വെ​ടു​ക്കാ​തെ ഉ​പേ​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​ത്. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്കു മെ​ച്ച​പ്പെ​ട്ട വി​ല ഉ​റ​പ്പാ​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ൽ ഇ​ല്ല. ‌

കൃ​ഷി​യി​റ​ക്കു​ന്ന​തി​നും മ​റ്റും സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വാ​യ്പ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് മാ​ത്ര​മാ​ണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് താ​ത്പ​ര്യ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് വി​ല്പ​ന ന​ട​ത്താ​ൻ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ത​യാ​റ​ല്ല. ക​ർ​ഷ​ക​ർ​ക്കാ​യി സ്ഥാ​പി​ത​മാ​യ ഹോ​ർ​ട്ടി​കോ​ർ​പ് കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ അ​ട​ക്കം ഏ​റ്റെ​ടു​ക്കാ​റു​മി​ല്ല.‌

അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ച്ച​ക്ക​റി​ക​ളും കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും വി​പ​ണി​യി​ൽ വ​ൻ​വി​ല​യ്ക്ക ്വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്പോ​ഴാ​ണ് നാ​ട​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​ത്. ‌

നേ​ന്ത്ര​ക്കു​ല, പൂ​വ​ൻ, പാ​ള​യം കോ​ട​ൻ, റോ​ബ​സ്റ്റ തു​ട​ങ്ങി​യ വ​ഴ​ക്കു​ല​ക​ളും ഇ​ഞ്ചി, ചേ​ന, കി​ഴ​ങ്ങ്, കാ​ച്ചി​ൽ, ക​ണ്ണ​ൻ ചേ​ന്പ് മു​ത​ലാ​യ കാ​ർ​ഷി​ക വി​ള​ക​ളു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല​ത്ത​ക​ർ​ച്ച നേ​രി​ടു​ന്ന​ത്. ഏ​ത്ത​ക്കു​ള​യ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല 30 രൂ​പ​യാ​ണ്. എ​ന്നാ​ൽ ഈ ​വി​ല​യ്ക്ക് ഏ​ത്ത​ക്കു​ല ഏ​റ്റെ​ടു​ക്കാ​ൻ ആ​രു​മെ​ത്തു​ന്നി​ല്ലെ​ന്ന് മൈ​ല​പ്ര ക​ർ​ഷ​ക കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ ഗീ​വ​ർ​ഗീ​സ് ത​റ​യി​ലും സെ​ക്ര​ട്ട​റി രാ​ജു പു​ലൂ​രും പ​റ​ഞ്ഞു. കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല​യും പ്ര​തി​ദി​നം ഇ​ടി​യു​ക​യാ​ണ്. ‌