ക​രു​ത​ലി​നൊ​രു കൈ​ത്താ​ങ്ങ്; ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് മാ​സ്കു​ക​ൾ ന​ൽ​കും
Wednesday, November 25, 2020 10:01 PM IST
പ​ത്ത​നം​തി​ട്ട: ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 11 ഉ​പ​ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 15000 മാ​സ്കു​ക​ൾ ശേ​ഖ​രി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്നു.
കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​ൻ കു​ട്ടി​ക​ളെ സ്വ​യം പ​രി​ശീ​ലി​പ്പി​ക്കു​ക​യും മ​റ്റു​ള​ള​വ​രെ ബോ​ധ​വാ​ന്മാ​രാ​ക്കു​ക​യും ചെ​യ്യു​ന്ന ജെ​ആ​ർ​സി പ്രോ​ജ​ക്ടാ​ണ് ക​രു​ത​ലി​നൊ​രു കൈ​ത്താ​ങ്ങ്.ഓ​രോ ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ് കേ​ഡ​റ്റും പ​ത്ത് മാ​സ്ക്കു​ക​ൾ വീ​തം സ്വ​യം ത​യ്യാ​റാ​ക്കി​യാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ഡ​റ്റു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച മാ​സ്കു​ക​ൾ, സോ​പ്പ്, സാ​നി​റ്റെ​സ​ർ എ​ന്നി​വ ജി​ല്ല​യി​ലെ വി​വി​ധ കോ​ള​നി​ക​ൾ, ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, കോ​വി ഡ് ​കെ​യ​ർ സെ​ന്‍റ​റു​ക​ൾ, എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് വി​ത​ര​ണം ചെ​യ്യും.

ജി​ല്ലാ ത​ല മാ​സ്ക് വി​ത​ര​ണ ഉ​ദ്ഘാ​ട​നം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​കെ. ഹ​രി​ദാ​സ് നി​ർ​വ​ഹി​ച്ചു.

ഇ​ൻ​ഡ്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി പ​ത്ത​നം​തി​ട്ട ജി​ല്ലാ ചെ​യ​ർ​മാ​ൻ മോ​ഹ​ൻ ജെ. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജെ​ആ​ർ​സി ജി​ല്ലാ കോ​-ഓർ​ഡി​നേ​റ്റ​ർ പ്ര​വീ​ണ്‍ കു​മാ​ർ, പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ, തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

2019 - 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വു​ക​ൾ വി​ല​യി​രു​ത്തി ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച യൂ​ണി​റ്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ന​രി​യാ​പു​രം സെ​ന്‍റ് പോ​ൾ​സ് ഹൈ​സ്കൂ​ളി​ലെ കൗ​ണ്‍​സി​ല​ർ തോ​മ​സ് മാ​ത്യു ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​കെ.​ഹ​രി​ദാ​സി​ൽ നി​ന്ന് മെ​മ​ന്‍റോ​യും ഏ​റ്റു​വാ​ങ്ങി.