കു​ന്പ​ഴ ഹ​രി​ത​ശ്രീ ഫാ​ർ​മേ​ഴ്സ് ക്ല​ബ്ബി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടു​പ​ന്നി നാ​ശം വി​ത​ച്ചു
Wednesday, November 25, 2020 10:01 PM IST
പ​ത്ത​നം​തി​ട്ട: ഹ​രി​ശ്രീ ഫാ​ർ​മേ​ഴ്സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മി​ശ്ര​വി​ള​ക​ൾ കൃ​ഷി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്ത് കാ​ട്ടു​പ​ന്നി നാ​ശം വി​ത​ച്ചു.

കൃ​ഷി​യി​ടം പൂ​ർ​ണ​മാ​യി ത​ക​ർ​ത്ത കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം വി​ള​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ചു. ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യി​രി​ക്കു​ന്ന​ത്.കൃ​ഷി ഓ​ഫീ​സ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ 7448 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യ​ത്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി​യ സ്ഥാ​ന​ത്ത് കൃ​ഷി​വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ലു​മാ​യി യോ​ജി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. മൈ​ലാ​ടും​പാ​റ, തു​ണ്ടു​മ​ണ്‍​ക​ര, നെ​ടു​മ​നാ​ൽ, മൈ​ല​പ്ര എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി നാ​ശം വി​ത​ച്ചി​ട്ടു​ണ്ട്. ഫാ​ർ​മേ​ഴ്സ് ക്ല​ബ് നി​ല​വി​ൽ 1.5 ഏ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി ഇ​റ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​തി​നു സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഭൂ​മി ത​രി​ശി​ടേ​ണ്ടി​വ​രും. കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, കൃ​ഷി​മ​ന്ത്രി, എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.