അ​തി​വേ​ഗ റെ​യി​ൽ: ആ​ശ​യ​ക്കു​ഴ​പ്പം മാ​റ്റ​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി‌
Wednesday, November 25, 2020 10:01 PM IST
പു​ല്ലാ​ട്: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ഏ​റ്റ​വും ദു​രി​തം ഏ​റ്റു​വാ​ങ്ങി​യ കോ​യി​പ്രം ഇ​ര​വി​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ച്ച് ക​ട​ന്നു പോ​കു​ന്ന നി​ർ​ദി​ഷ്ട അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ മാ​റ്റി​യ​തി​ൽ ദു​രൂ​ഹ​ത​യെ​ന്നും ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി എം​പി.
കോ​ൺ​ഗ്ര​സ് കോ​യി​പ്രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രീ​ല​മു​ക്ക് ജം​ഗ്ഷ​നി​ൽ ന​ട​ന്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌

ഡി​സി​സി അം​ഗം മാ​ത്യു ക​ല്ലു​ങ്ക​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, കോ​ൺ​ഗ്ര​സ് കോ​യി​പ്രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ൻ നീ​റും​പ്ലാ​ക്ക​ൽ, കെ. ​ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, കു​ഞ്ഞു​മോ​ൻ മ​ണ്ണാ​രി​യേ​ത്ത്, എ​ൻ. കെ. ​രാ​ഘ​വ​ൻ, സു​നി​ൽ വൈ​രോ​ൺ, എം. ​വി. സാ​മു​വേ​ൽ, ഈ​ശോ കെ. ​കു​റ്റി​ക്കാ​ട്ടി​ൽ, ഷാ​ജി ന​ല്ലു​മ​ല​യി​ൽ, എ. ​എം. ഏ​ബ്ര​ഹാം ചെ​റു​വ​ള്ളി​യി​ൽ, രാ​ധാ​കൃ​ഷ്ണ കു​റു​പ്പ്, അ​ജി​ൽ വി. ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

അ​തി​വേ​ഗ പാ​ത ക​ട​ന്നു പോ​കു​ന്ന കോ​യി​പ്രം, കു​ന്ന​ത്തും​ക​ര, മീ​നാ​റും​കു​ന്ന്, നെ​ല്ലി​മ​ല മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ പ​രാ​തി പ​രി​ഹ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രീ​ല​മു​ക്ക് ജം​ഗ്ഷ​നി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്.