ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രാ​യ കു​റ്റ​വി​ചാ​ര​ണ​യാ​കും; മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ
Friday, November 27, 2020 10:39 PM IST
.പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രാ​യ കു​റ്റവി​ചാ​ര​ണ​യാ​യി​രി​ക്കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ത​ദ്ദേ​ശം 2020 സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ആ​രു​ടെ കൂ​ടെ​യാ​ണെ​ന്ന് അ​പ്പോ​ൾ അ​റി​യാം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ച​രി്ത്ര വി​ജ​യം നേ​ടും. തി​ക​ഞ്ഞ ഐ​ക്യ​വും അ​ച്ച​ട​ക്ക​വു​മാ​യാ​ണ് യു​ഡി​എ​ഫ് തെ​ര​ഞ്ഞെു​പ്പി​നെ നേ​രി​ടു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം ബി​ജെ​പി​യു​മാ​യി ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട് .

ബി​ജെ​പി​യു​ടെ ബി ​ടീ​മാ​യി സി​പി​എം ചു​രു​ങ്ങി. ഡ​ൽ​ഹി​യി​ലാാ​ണ് ര​ഹ​സ്യ ധാ​ര​ണ രൂ​പ​പ്പെ​ട്ട​ത്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ പേ​രി​ൽ ഇ​പ്പോ​ൾ വി​ജി​ല​ൻ​സ് കേ​സു​ക​ൾ പൊ​ക്കി​കൊ​ണ്ടു വ​രി​ക​യാ​ണ്. ബി​ജെ​പി​യു​ടെ ഇ​ട​പെ​ട​ൽ ഇ​തി​ന് പി​ന്നി​ലു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു മു​ന്പാ​യാ​ണ് ഇ​ത്ത​രം കേ​സു​ക​ൾ പൊ​ടി​ത​ട്ടി പൊ​ക്കി​കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും ഇ​ത് അ​ധാ​ർ​മി​ക നി​ല​പാ​ടാ​ണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൻ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ൻ പ​ല ര​ഹ​സ്യ​ങ്ങ​ളു​ടെ​യും ക​ല​വ​റ​യാ​ണ് . ഇ​യാ​ൾ​ക്ക് ഇ​പ്പോ​ൾ എ​ന്ത് അ​സു​ഖ​മാണെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തെ അ​ട്ടി​മ​റി​ക്കു​ക​യെ​ന്ന​ത് എ​ൽ​ഡി​എ​ഫ ്സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യു​ടെ മ​ത​നി​ര​പേ​ക്ഷ സ​ങ്ക​ല്പ​ത്തി​നു പോ​ലും പോ​റ​ലേ​റ്റ അ​നു​ഭ​വ​ങ്ങ​ളാ​അ ര​ണ്ടു വ​ർ​ഷം മു​ന്പു​ണ്ടാ​യ​ത്. ഇ​ത്ത​വ​ണ മ​ണ്ഡ​ല​കാ​ല​ത്തി​നു മു​ന്പാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ യാ​തൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. വോ​ട്ടു​ബാ​ങ്ക് രാ​ഷ്ട്രീ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ബി​ജെ​പി ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ വീ​ന്പി​ള​ക്കം മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. രാ​ജ്യ​ത്ത് രോ​ഗ​വ്യാ​പ​നം ഇ​പ്പോ​ഴും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി. അ​പ​മാ​ന​ക​ര​മാ​യ വി​വി​ധ സം​ഭ​വ​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ണ്ടാ​യി. രോ​ഗി​ക​ളാ​യെ​ത്തി​യ​വ​രെ അ​പ​മാ​നി​ച്ചു. കോ​വി​ഡ് ബാ​ധി​ത​യാ​യ പെ​ണ്‍​കു​ട്ടി​യെ ആം​ബു​ല​ൻ​സി​ൽ പീ​ഡി​പ്പി​ച്ചു.

കോ​വി​ഡ് കാ​ല​ത്തു തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് നി​ര​വ​ധി പ്ര​വാ​സി​ക​ളാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന​ട​ക്കം യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, പ​ഴ​കു​ളം മ​ധു, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.