കോ​ന്നി​യി​ൽ മി​നി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്
Friday, November 27, 2020 10:42 PM IST
കോ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ അ​ര​ങ്ങേ​റു​ന്ന​ത് രാ​ഷ്ട്രീ​യ മ​ത്സ​ര​മാ​ണ്. ഒ​രു​വ​ർ​ഷം മു​ന്പ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ കോ​ന്നി അ​സം​ബ്ലി മ​ണ്ഡ​ലം കൈ​വി​ട്ടു​പോ​യ യു​ഡി​എ​ഫി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​രു വെ​ല്ലു​വി​ളി ത​ന്നെ​യാ​ണ്. നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ന്‍റെ ഏ​താ​ണ്ട് പ​കു​തി​യോ​ളം ഭാ​ഗം ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മണ്ഡലം. യു​വ​സാ​ര​ഥി​യെ രം​ഗ​ത്തി​റ​ക്കി മണ്ഡലം നി​ല​നി​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ്. എ​ന്നാ​ൽ സ​മീ​പ​കാ​ലം വ​രെ യു​ഡി​എ​ഫ് പ​ക്ഷ​ത്തെ പ്ര​മു​ഖ​നാ​യി​രു​ന്ന​യാ​ളെ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യാ​യി അ​വ​ത​രി​പ്പി​ച്ച​തി​ലൂ​ടെ കോ​ന്നി​യെ ഒ​പ്പം നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ്. ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ല​ഭി​ച്ച രാ​ഷ്ട്രീ​യ മു​ന്നേ​റ്റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും നേ​ട്ട​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ബി​ജെ​പി. ഇ​ത്ത​വ​ണ പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ് കോ​ന്നി.
കോ​ണ്‍​ഗ്ര​സി​ലെ വി.​ടി. അ​ജോ​മോ​നാ​ണ് യു​ഡി​എ​ഫ ്സ്ഥാ​നാ​ർ​ഥി. പി.​കെ. കു​ട്ട​പ്പ​ൻ (കോ​ന്നി​യൂ​ർ പി.​കെ) എ​ൽ​ഡി​എ​ഫ ്സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും ശ​ശി വ​ട്ട​മ​ല എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​മാ​ണ്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന 1995 മു​ത​ൽ കോ​ന്നി​യി​ൽ ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​മു​ണ്ട്. അ​തി​ർ​ത്തി​ക​ളി​ൽ മ​റ്റ​മു​ണ്ടാ​യെ​ങ്കി​ലും യു​ഡി​എ​ഫി​നാ​ണ് നാ​ലു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വി​ജ​യം ല​ഭി​ച്ച​ത്. 2005ൽ ​മാ​ത്രം എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ല​വി​ൽ വ​രു​ന്ന​തി​നു മു​ന്പ് 1991ൽ ​ജി​ല്ലാ കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ന്നി​യി​ൽ സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം സി.​കെ. സാ​ലി​യാ​ണ് വി​ജ​യി​ച്ച​ത്.
1995, 2000 വ​ർ​ഷ​ങ്ങ​ളി​ൽ കോ​ന്നി​യു​ടെ പ്ര​തി​നി​ധി കോ​ണ്‍​ഗ്ര​സ് നേ​താ​വ് മാ​ത്യു കു​ള​ത്തു​ങ്ക​ലാ​യി​രു​ന്നു. 2000ൽ ​അ​ദ്ദേ​ഹം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി. 2005ൽ ​സി​പി​ഐ​യി​ലെ എം​പി. മ​ണി​യ​മ്മ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2010ലെ ​വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ലെ ഹ​രി​ദാ​സ് ഇ​ട​ത്തി​ട്ട 75 വോ​ട്ടു​ക​ൾ​ക്കാ​ണ് സി​പി​ഐ​യി​ലെ എ.​പി. ജ​യ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2015ൽ ​ബി​നി​ലാ​ലി​ന്‍റെ വി​ജ​യം വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​യു​ടെ സാ​ന്നി​ധ്യം മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന​താ​ണ് യു​ഡി​എ​ഫി​നു നേ​ട്ടം. എ​ന്നാ​ൽ ആ ​ഭ​ര​ണ​സ​മി​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ന്ന​ത്തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ. എ​ൽ​ഡി​എ​ഫ് ചേ​രി​യി​ലെ​ത്തി മ​ത്സ​രി​ക്കു​ന്പോ​ൾ ഇ​രു​പ​ക്ഷ​ത്തി​നും ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ വി​വ​രി​ക്കാ​നു​ണ്ട്. 25 വ​ർ​ഷ​ത്തോ​ളം കോ​ന്നി എം​എ​ൽ​എ ആ​യി​രു​ന്ന അ​ടൂ​ർ പ്ര​കാ​ശ് മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​ക്കി​യി​ട്ടു​ള്ള സ്വാ​ധീ​ന​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ധാ​ന ച​ർ​ച്ച.
ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പ് രാ​ഷ്ട്രീ​യം ഉ​ൾ​പ്പെ​ടെ ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ടെ​യാ​ണ് മ​ണ്ഡ​ലം ന​ഷ്ട​മാ​യ​ത്. ഇ​തി​നെ മ​റി​ക​ട​ന്ന് ആ​റു​മാ​സം ക​ഴി​യു​ന്പോ​ൾ ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ന്നി​യെ തി​രി​ച്ചു​പി​ടി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ് ല​ക്ഷ്യം. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് അ​ടൂ​ർ പ്ര​കാ​ശ് ത​ന്നെ നേ​തൃ​ത്വം ന​ല്കു​ന്ന​തും അ​തു​കൊ​ണ്ടാ​ണ്.രാ​ഷ്ട്രീ​യ​മാ​യു​ണ്ടാ​യ വ​ഞ്ച​ന​യും അ​വ​ഹേ​ള​വു​മൊ​ക്കെ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ചേ​രി​മാ​റ്റ​ത്തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. സി​പി​ഐ​യ്ക്കു വേ​ണ്ടി എ​ൽ​ഡി​എ​ഫ് നീ​ക്കി​വ​ച്ച സീ​റ്റി​ൽ അ​വ​രു​ടെ പ​ഴ​യ പ്ര​വ​ർ​ത്ത​ക​നെ തി​രി​ച്ചു​കി​ട്ടി​യ​പ്പോ​ൾ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
സ്വ​ന്തം നി​ല​യി​ലും വ​ർ​ഷ​ങ്ങ​ളാ​യി അ​ടൂ​ർ പ്ര​കാ​ശി​നു​വേ​ണ്ടി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യും കോ​ന്നി​യൂ​ർ പി.​കെ​യ്ക്കു​ള്ള പ​രി​ച​യം ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ മു​ത​ൽ​ക്കൂ​ട്ട്.

കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ വോ​ട്ടി​ൽ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും എ​ൻ​ഡി​എ​യു​ടെ ക​ണ്ണ്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ നേ​ടി​യ വോ​ട്ടു​ക​ൾ അ​തേ​പ​ടി നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മോ​യെ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി​യും.