വ്യ​ത്യ​സ്ത ചേ​രി​യി​ൽ ബ​ന്ധു​ക്ക​ൾ മൂ​വ​ർ മ​ത്സ​ര​രം​ഗ​ത്ത്
Friday, November 27, 2020 10:42 PM IST
കോ​ഴ​ഞ്ചേ​രി: ഉ​റ്റ​ബ​ന്ധു​ക്ക​ളു​ടെ മ​ത്സ​രം വ്യ​ത്യ​സ്ത ചേ​രി​ക​ളി​ൽ. ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​യി​പ്രം ഡി​വി​ഷ​നി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യു​ടെ മാ​തൃ​സ​ഹോ​ദ​രി​യും അ​മ്മാ​വ​നു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. സ​ഹോ​ദ​രി മു​ൻ അ​യി​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ല ഹ​രി​കു​മാ​ 15-ാം വാ​ർ​ഡി​ൽ നി​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വീ​ണ്ടും ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. ശ്രീ​ക​ല​യു​ടെ സ​ഹോ​ദ​ര​നും അ​നീ​ഷി​ന്‍റെ മാ​തൃ​സ​ഹോ​ദ​ര​നു​മാ​യ കെ.​ജി. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ​നി​ന്നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യ്ക്കും കെ.​ജി. രാ​ജേ​ന്ദ്ര​ൻ​നാ​യ​ർ​ക്കും ഇ​ത് ക​ന്നി​യ​ങ്ക​മാ​ണ്.