ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള ബാ​ല​റ്റ് ലേ​ബ​ലു​ക​ള്‍, ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ എ​ത്തി ‌
Monday, November 30, 2020 10:27 PM IST
‌പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ല്‍ പ​തി​പ്പി​ക്കു​ന്ന ബാ​ല​റ്റ് ലേ​ബ​ലു​ക​ള്‍, പോ​സ്റ്റ​ല്‍ വോ​ട്ടി​നു​ള്ള ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ എ​ന്നി​വ ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ഇ​വ​യു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി.‌
തി​രു​വ​ന​ന്ത​പു​രം മ​ണ്ണ​ന്ത​ല ഗ​വ​ൺ​മെ​ന്‍റ് പ്ര​സി​ല്‍ അ​ച്ച​ടി​ച്ച 92,820 ബാ​ല​റ്റു​ക​ളാ​ണ് 16 പെ​ട്ടി​ക​ളി​ലാ​യി എ​ത്തി​യി​ട്ടു​ള്ള​ത്. 66,300 പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍, 19,890 ടെ​ന്‍​ഡേ​ര്‍​ഡ് ബാ​ല​റ്റു​ക​ള്‍, ബാ​ല​റ്റ് യൂ​ണി​റ്റി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന 6630 ബാ​ല​റ്റ് എ​ന്നി​വ​യു​ള്‍​പ്പ​ടെ​യാ​ണ് 92,820 ബാ​ല​റ്റു​ക​ള്‍ എ​ത്തി​യ​ത്.‌

എ​ട്ടു ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണു പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ​തി​നു ശേ​ഷം ബാ​ല​റ്റു​ക​ള്‍ അ​താ​ത് ബ്ലോ​ക്ക് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് കൈ​മാ​റും. ‌‌

സ്പെ​ഷ​ല്‍ ബാ​ല​റ്റ്: ചു​മ​ത​ല​ക​ള്‍ നി​ശ്ച​യി​ച്ചു ‌‌

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്‌​പെ​ഷ​ല്‍ ബാ​ല​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ചു​മ​ത​ല​ക​ള്‍ നി​ശ്ച​യി​ച്ചും പ്ര​വൃ​ത്തി​ക​ള്‍ വി​ഭ​ജി​ച്ച് ന​ല്‍​കി​യും ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വി​റ​ക്കി.

ജി​ല്ല​യി​ലെ നി​യു​ക്ത ആ​രോ​ഗ്യ ഓ​ഫീ​സ​ര്‍ (ഡി​എ​ച്ച്ഒ) ആ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും സ്പെ​ഷ​ല്‍ ബാ​ല​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഏ​കോ​പി​പ്പി​ക്കേ​ണ്ട​താ​യ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി പ​ത്ത​നം​തി​ട്ട പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ​യും നി​യോ​ഗി​ച്ചു.

പ്ര​ത്യേ​ക പോ​ളിം​ഗ് ഓ​ഫീ​സ​റെ നി​യ​മി​ക്കു​ന്ന​തി​നാ​യി ഇ-​ഡ്രോ​പ് നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ എ​ഡി​എ​മ്മി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ‌