ചങ്ങനാശേരി: പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിൽ അമലോത്ഭവ തിരുനാളിന് ഇന്നു കൊടിയേറും. ഇന്ന് വൈകുന്നേരം 3.55ന് അതിരൂപത വികാരി ജനറാളും തീർഥാടനകേന്ദ്രം റെക്ടറുമായ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കൽ കൊടിയേറ്റ് കർമം നിർവഹിക്കും.
നാലിന് മധ്യസ്ഥപ്രാർഥന, 4.15ന് വചനപ്രഘോഷണം ഫാ. ഫിലിപ്പോസ് കാപ്പിത്തോട്ടം. 4.45ന് വിശുദ്ധകുർബാന ഫാ. ജോസഫ് ചന്പക്കുളത്തിൽ. 6.30ന് വിശുദ്ധകുർബാന, മധ്യസ്ഥപ്രാർഥന ഫാ. തോമസ് തൈക്കാട്ടുശേരിൽ. രാത്രി 7.30ന് ജപമാല പ്രദക്ഷിണം. ഇന്ന് രാവിലെ ഏഴിന് മെത്രാപ്പോലീത്തൻ, 11ന് ളായിക്കാട് ഇടവകകളിൽനിന്നുള്ള തീർഥാടകർ എത്തിച്ചേരും.
ഏഴുവരെ തീയതികളിൽ രാവിലെ 5.30, 7.30, 9.30, 11.30, വൈകുന്നേരം 4.45, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധകുർബാനയും മധ്യസ്ഥ പ്രാർഥനയും രാത്രി 7.30ന് ജപമാല പ്രദക്ഷിണവും രാവിലെ ഏഴിനും 11നും വിവിധ ഇടവകകളിൽ നിന്നുള്ള തീർഥാടനങ്ങളും ഉണ്ടായിരിക്കും. ഏഴിന് രാത്രി 7.30ന് കുരിശടിയിലേക്ക് പ്രദക്ഷിണം നടക്കും.
ഫാ. സെബാസ്റ്റ്യൻ പുതുശേരി, ഫാ. ജോസ് കൊച്ചുപറന്പിൽ, ഫാ. ജോസഫ് കുടിലിൽ, ഫാ. ആന്റണി നൈനാപറന്പിൽ, ഫാ. ജോർജ് തൈച്ചേരിൽ, ഫാ. ജോസഫ് ഈറ്റോലിൽ, ഫാ. മനോജ് കറുകയിൽ, ഫാ. ജോർജ് നൂഴായിത്തടം, റവ.ഡോ. മാണി പുതിയിടം, ഫാ. ലിൻസ് തടത്തിൽ, ഫാ. റിജോ ഇടമുറിയിൽ, ഫാ. ജോസഫ് നെടുന്പറന്പിൽ, ഫാ. ഇമ്മാനുവേൽ നെടുന്പറന്പിൽ, ഫാ. ഫിലിപ്പ് ഏറത്തേടം, ഫാ. ജോസഫ് പുത്തൻപറന്പിൽ, ഫാ. ജോസഫ് കായംകുളത്തുശേരി, ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, ഫാ. തോമസ് പാറത്തറ, ഫാ. മാത്യു മാറാട്ടുകളം, ഫാ. ഗ്രിഗറി ഓണംകുളം, ഫാ. വർഗീസ് പ്ലാന്പറന്പിൽ, ഫാ. തോമസ് ചൂളപ്പറന്പിൽ, ഫാ. തോമസ് തലക്കുളം, ഫാ. ജോജോ പുതുവേലിൽ, ഫാ. ജോസഫ് പകലോമറ്റം, മോണ്‍. തോമസ് പാടിയത്ത്, ഫാ. ഫ്രാൻസിസ് കരുവേലിൽ, ഫാ. ജോസഫ് കട്ടപ്പുറം, ഫാ.ജോസഫ് ഇരുപ്പക്കാട്ട്, ഫാ.സിറിയക് വലിയകുന്നുംപുറം, ഫാ.ലൈജു കണിച്ചേരിൽ, ഫാ.റോജി വല്ലയിൽ, മോണ്‍. ജോസഫ് വാണിയപ്പുരക്കൽ, ഫാ. ബോബി ജോസ് അരിമറ്റത്തിൽ, ഫാ.മെൽവിൻ പുതിയിടം, ഫാ.മാത്യു തെക്കേടത്ത്, ഫാ.ജോർജ് പനക്കേഴം, ഫാ.ഐസക് ആലഞ്ചേരി, ഫാ. സ്കറിയ സ്രാന്പിക്കൽ, ഫാ. ജോബി മൂലയിൽ, ഫാ. ടോം ആര്യങ്കാല, ഫാ. ആന്റണി തട്ടാശേരി, ഫാ. അലൻ വെട്ടുകുഴി, ഫാ. സിറിൾ ഇടമന, ഫാ. സ്കറിയ ചൂരപ്പുഴ, ഫാ. തോമസ് കന്യാകോണിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധകുർബാനക്കും ശുശ്രൂഷകൾക്കും കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ എട്ടിന് രാവിലെ 5.30ന് അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിലും 7.30ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും വിശുദ്ധകുർബാന അർപ്പിച്ച് സന്ദേശം നൽകും. 9.30ന് തിരുനാൾ റാസ ഫാ.ഡൊമിനിക് സാവിയോ കാല്ലറേട്ട്. സന്ദേശം ഫാ.ഷിനോയി പൂപ്പള്ളിൽ.
12ന് വിശുദ്ധകുർബാന ഇടവകക്കാരായ വൈദികരും ഇടവകയിൽ ശുശ്രൂഷ ചെയ്ത വൈദികരും കാർമികരായിരിക്കും. ഫാ. എമിൽ പുന്നാടംപാക്കൽ മുഖ്യ കാർമികനായിരിക്കും. 2.30ന് വിശുദ്ധ കുർബാന ഫാ. ജോസഫ് കടവിൽ, 4.30ന് വിശുദ്ധകുർബാന, സന്ദേശം ഫാ. ആന്റണി കാച്ചാംകോട്. ആറിന് കുരിശുംമൂട് കവലയിലേക്ക് പ്രദക്ഷിണം. 13ന് കൊടിയിറക്കു തിരുനാൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുക്കർമങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.