‌തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​കു​ന്നു, കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ ‌
Monday, November 30, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ല​പാ​ടു​ക​ളു​മാ​യി യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് ക​ക്ഷി​ക​ൾ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​മെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.
മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ട്ട​യം, കാ​ട്ടു​മൃ​ഗ​ശ​ല്യം, പ​ട്ട​യ​ഭൂ​മി​യി​ലെ മ​രം​മു​റി​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളോ​ടു വോ​ട്ട​ർ​മാ​ർ നി​ല​പാ​ടു തേ​ടി​യ​തോ​ടെ പ്രാ​ദേ​ശി​ക​മാ​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​തു​റ​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കാ​ൻ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ത​യാ​റാ​യ​ത്. എ​ൽ​ഡി​എ​ഫ് പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ മ​ല​യോ​ര, അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ളോ​ടു​ള്ള സ​മീ​പ​നം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.
യു​ഡി​എ​ഫ് നേ​താ​ക്ക​ളും ഇ​ക്കാ​ര്യ​ങ്ങ​ൾ ഇ​ന്ന​ലെ ച​ർ​ച്ച ചെ​യ്തു. ക​ർ​ഷ​ക​ര​ക്ഷ​യ്ക്കാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളാ​കും എ​ൻ​ഡി​എ​യു​ടെ ല​ക്ഷ്യ​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ളും പ​റ​ഞ്ഞു. ‌
മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കും: എ​ൽ​ഡി​എ​ഫ് ‌
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ മ​ല​യോ​ര ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ. ‌
വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം, പ​ട്ട​യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ‌​കി​യി​രി​ക്കു​ക​യാ​ണ്. അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ‌
തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ‌
അ​ഭ്യ​സ്ത​വി​ദ്യ​രെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കും​വി​ധം ആ​ധു​നി​ക ജൈ​വ, സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ന​ട​പ്പാ​ക്കും. ത​രി​ശു​പാ​ട​ങ്ങ​ളാ​കൈ കൃ​ഷി​യോ​ഗ്യ​മാ​ക്കും. ത​രി​ശ് കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​ൻ​സെ​ന്‍റീ​വ്, ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നെ​ല്ല് സം​ഭ​രി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ കൂ​ടു​ത​ൽ സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ൾ , മ​ല​യോ​ര ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന വ​ന്യ​മൃ​ഗ ആ​ക്ര​മ ണ​ങ്ങ​ൾ ത​ട​യാ​ൻ ന​ട​പ​ടി എ​ന്നി​വ പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ണ്ട്.‌
ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ല​ഭി​ക്കാ​ൻ സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. റ​ബ​റ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങും. ‌

കാ​ര്‍​ഷി​ക, സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളു​ടെ ത​ക​ര്‍​ച്ച വോ​ട്ടാ​യി മാ​റും: മോ​ഹ​ൻ​രാ​ജ് ‌

പ​ത്ത​നം​തി​ട്ട: കാ​ര്‍​ഷി​ക, സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളി​ലെ ത​ക​ര്‍​ച്ച യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ വോ​ട്ടു​ക​ളാ​യി ജി​ല്ല​യി​ല്‍ മാ​റു​മെ​ന്ന് കെപിസിസി മെംബർ പി. ​മോ​ഹ​ന്‍​രാ​ജ്. ക​ഴി​ഞ്ഞ നാ​ല​ര​വ​ർ​ഷ​മാ​യി മ​ല​യോ​ര​ത്തും അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലും ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ​ക്കു​മേ​ൽ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത്.‌
കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് വി​ല​യി​ടി​ഞ്ഞു. താ​ങ്ങു​വി​ല പ്ര​ഖ്യാ​പ​നം പ്ര​ഹ​സ​ന​മാ​ണ്. ഏ​ത്ത​ക്കു​ല​യ്ക്ക് 20 രൂ​പ പോ​ലും കി​ട്ടു​ന്നി​ല്ല. വി​ള​ക​ള്‍ കാ​ട്ടു​പ​ന്നി ത​രു​ന്നി​ല്ല. ഇ​വ​യെ ന​ശി​പ്പി​ക്കാ​ന്‍ വേ​ഗ​ത്തി​ലു​ള്ള ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ക​ര്‍​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ല്‍ കൃ​ഷി, വ​നം​വ​കു​പ്പു​ക​ള്‍ തി​ക​ഞ്ഞ പ​രാ​ജ​യം. ചി​റ്റാ​റി​ലെ യു​വ​ക​ര്‍​ഷ​ക​ന്‍ മ​ത്താ​യി വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ​നം​വ​കു​പ്പ് സ്വീ​ക​രി​ച്ച സ​മീ​പ​നം ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യി. ‌
സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ ത​ക​ര്‍​ച്ച​യ്ക്ക് കേ​ന്ദ്ര, സം​സ്ഥാ​ന ന​യ​ങ്ങ​ള്‍ കാ​ര​ണ​മാ​യി. നാ​ട്ടി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ബാ​ങ്കിം​ഗ് സം​വി​ധാ​ന​മാ​ണ് ഇ​തി​ലൂ​ടെ ത​ക​ര്‍​ന്ന​ത്. ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഇ​ല്ലാ​താ​യ​തോ​ടെ പ്രാ​ഥ​മി​ക ബാ​ങ്കു​ക​ള്‍​ക്ക് കൈ​ത്താ​ങ്ങ് ന​ഷ്ട​പ്പെ​ട്ടു.
എ​ല്‍​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലെ നി​ര​വ​ധി സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നു. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ പ​ട്ട​യ​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​ത് പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ഇ​തേ​വ​രെ ആ​യി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്വീ​ക​രി​ച്ച ന​യം ജ​ന​വി​രു​ദ്ധ​മാ​ണ്. കേ​ന്ദ്രാ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​ട്ട​യം ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം പൊ​ള്ള​ത്ത​ര​മാ​ണെ​ന്നും മോ​ഹ​ൻ​രാ​ജ് ചൂ​ണ്ടി​ക്കാ​ട്ടി. ‌