ചു​ഴ​ലി​ക്കാ​റ്റ്; ക​ന​ത്ത ജാ​ഗ്ര​ത​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Wednesday, December 2, 2020 10:13 PM IST
ആ​ല​പ്പു​ഴ: ബു​റേവി ചു​ഴ​ലി​ക്കാ​റ്റി​നെത്തുട​ർ​ന്ന് ജി​ല്ല​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും ശ​ക്ത​മാ​യ കാ​റ്റോ​ടുകൂ​ടി​യ മ​ഴ​യ്ക്കും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് ക​ന​ത്ത ജാ​ഗ്ര​ത​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ 17 പേ​ര​ട​ങ്ങു​ന്ന സം​ഘം ജി​ല്ല​യി​ലെ​ത്തി.

സം​ഘം ക​ട​ൽ​ക്ഷോ​ഭ സാ​ധ്യ​ത​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കാ​ർ​ത്തി​ക​പ്പ​ള്ളി, വ​ലി​യ അ​ഴീ​ക്ക​ൽ, ആ​റാ​ട്ടു​പു​ഴ മേ​ഖ​ല​ക​ളി​ൽ സ്ഥി​തി വി​ല​യി​രു​ത്തി.
ജി​ല്ല​യി​ലെ ഹൗ​സ് ബോ​ട്ട് സ​ർ​വീസ് ഡി​സം​ബ​ർ ര​ണ്ടു മു​ത​ൽ ഡി​സം​ബ​ർ അ​ഞ്ചുവ​രെ വൈ​കു​ന്നേ​രം നാ​ലുമു​ത​ൽ രാ​വി​ലെ എ​ട്ടുവ​രെ തീ​ര​ത്തോ​ടു ചേ​ർ​ത്ത് നി​ർ​ത്താ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും നി​ർദേശം ന​ൽ​കി. ശി​ക്കാ​ര വ​ള്ള​ങ്ങ​ളി​ലു​ള്ള യാ​ത്ര ഡി​സം​ബ​ർ ര​ണ്ടു മു​ത​ൽ ഡി​സം​ബ​ർ അ​ഞ്ചു വ​രെ പൂ​ർ​ണ മാ​യും നി​ർ​ത്തി​വയ്ക്കും. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ വ​ള്ള​ങ്ങ​ളി​ലു​ള്ള കാ​യ​ൽ യാ​ത്ര പൂ​ർ​ണമാ​യി നി​ർ​ത്തി​വയ്​ക്കാ​നും നി​ർ​ദേശം ന​ൽ​കി. നി​ർദേശ​ങ്ങ​ൾ പൂ​ർ​ണമാ​യും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പോ​ർ​ട്ട് ഓ​ഫീ​സ​ര്, ഡിറ്റിപി​സി സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ഉ​റ​പ്പു​വ​രു​ത്തും.

മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​യ​വ​ർ ഏ​റ്റ​വും അ​ടു​ത്ത സു​ര​ക്ഷി​ത തീ​ര​ങ്ങ​ളി​ൽ എ​ത്താ​നും നേ​ര​ത്തെ ത​ന്നെ നി​ർദേ​ശം ന​ൽ​കി​യി​രു​ന്നു. ക​ട​ൽ​ത്തീ​ര​ത്തെ വ​ള്ള​ങ്ങ​ളും മ​ത്സ്യബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളും സു​ര​ക്ഷി​ത ദു​ര​ത്തേ​ക്ക് മാ​റ്റാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഫി​ഷ​റീ​സ്, മ​ത്സ്യഫെ​ഡ്, കോ​സ്റ്റ​ൽ പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ്, പോ​ർ​ട്ട്, റ​വ​ന്യു, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം എ​ന്നീ വ​കു​പ്പു​ക​ൾ​ക്ക് ദു​ര​ന്ത​നി​വാ​ര​ണ നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽനി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ൽ പോ​യി​ട്ടു​ള്ള മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പും കോ​സ്റ്റ​ൽ പോ​ലീ​സും ഉ​റ​പ്പു​വ​രു​ത്ത​ണം. മ​ട​ങ്ങി​യെ​ത്താ​തെ ആ​രെ​ങ്കി​ലു ഉ​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ വി​വ​രം അ​ടി​യ​ന്തര​മാ​യി ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്കേ​ണ്ട​താ​ണ്. (1077, 0477 2238630, 04772236831).ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ കൂ​ടി​യ ക​ള​ക്ട​റു​ടെ അ​ധ്യക്ഷ​ത​യി​ൽ കൂ​ടി ആ​വ​ശ്യ​മാ​യ മാ​ർ​ഗനി​ർദേ​ശ​ങ്ങ​ൾ ജി​ല്ല​യി​ലെ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​മു​ണ്ട്. ജി​ല്ല​യി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ 418 ക്യാ​ന്പു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.