ഡാം ​ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്നു
Wednesday, December 2, 2020 10:13 PM IST
ആലപ്പുഴ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ലർ​ട്ടും നാ​ളെ റെ​ഡ് അ​ലർ​ട്ടു​മാ​ണ് കേ​ന്ദ്ര​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്നുരാ​ത്രി ഏഴിന്് റെ​ഡ് അ​ലർ​ട്ട് ലെ​വ​ലാ​യ 190 മീ​റ്റ​റും രാ​ത്രി 8.30ന് ​പ​ര​മാ​വ​ധി സം​ഭ​ര​ണ​നി​ര​പ്പാ​യ 192.63 മീ​റ്റ​റും എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ആ​യ​തി​നാ​ൽ ഇ​ന്ന് രാ​ത്രി 8.30ന് ​മൂ​ഴി​യാ​ർ ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ 30 സെ.മീ. വീ​തം ഉ​യ​ർ​ത്തി 51.36 ക്യു​മെ​ക്സ് എ​ന്ന നി​ര​ക്കി​ൽ അ​ധി​ക ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടും.

കൂ​ടാ​തെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലും ഇ ന്ന് റെ​ഡ് അ​ല​ർ​ട്ട് ആ​യ​തി​നാ​ലും ജി​ല്ല​യി​ലെ പ​ന്പാന​ദി​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ ചെ​ങ്ങ​ന്നൂ​ർ മു​നി​സി​പ്പാലി​റ്റി, ചെ​റു​ത​ന, മാ​ന്നാ​ർ, തി​രു​വ​ന്‌​വ​ണ്ടൂ​ർ, പാ​ണ്ട​നാ​ട്, എ​ട​ത്വ, ചെ​ന്നി​ത്ത​ല തൃ​പ്പെ​രും​തു​റ, വീ​യ​പു​രം, കു​മാ​ര​പു​രം നി​വാ​സി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തും ന​ദി​ക​ളി​ൽ ഇ​റ​ങ്ങുന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​തു​മാണെന്നു ജി​ല്ലാ കള ക്ട​ർ അ​റി​യി​ച്ചു.