പു​തു​ക്കു​ള​ങ്ങ​ര​യി​ൽ ‘ഇ​ന്ദ്ര​ജാ​ലം’ കാ​ട്ടി സ​ത്യ​ൻ ശങ്കർ
Wednesday, December 2, 2020 10:18 PM IST
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​തു​ക്കു​ള​ങ്ങ​ര ഡി​വി​ഷ​നി​ൽ ഇ​ന്ദ്ര​ജാ​ലം കാ​ട്ടി ജ​യി​ക്കാ​മെ​ന്ന് ഉ​റ​പ്പി​ച്ചാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി സ​ത്യ​ൻ ശ​ങ്ക​ർ രം​ഗ​ത്തു​ള്ള​ത്. മ​ജീ​ഷ്യ​നാ​യ സ​ത്യ​ൻ മാ​ജി​ക്ക് കാ​ട്ടി​യാ​ണ് പ്ര​ച​ാര​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മപ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ പ​ല​തും ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്നും ത​ന്നെ വി​ജ​യി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ വി​ക​സ​ന​ത്തി​ന്‍റെ വ​സ​ന്തമാ​യി​രി​ക്കും തീ​ർ​ക്കു​ക എ​ന്ന​തു​മാ​ണ് സ​ത്യ​ന്‍റെ ഉ​റ​പ്പ്. കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളെ ജ​ന​ങ്ങ​ൾ​ക്ക് പ​രി​ച​പ്പെ​ടു​ത്താ​നാ​ണ് സ​ത്യ​ൻ മാ​ജി​ക്കി​നെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വി​വി​ധ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​ക​ൾ, സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ൾ, ക​ർ​ഷ​ക​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യും നി​ല​വി​ലെ പ്രാ​ദേ​ശി​ക​മാ​യു​ള്ള പ്ര​തി​സ​ന്ധി​ക​ളും മാ​ജി​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ എ​ത്തി​ക്കു​ക​യാ​ണ് സ​ത്യ​ൻ.

പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ന്‍റെ മാ​ജി​ക്ക് എ​ന്ന ക​ല ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ൻ ത​ന്നെ വ​ള​രെ​യേ​റെ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും ഒ​രു ക​ലാ​കാ​ര​ന്‍റെ മ​ന​സി​ന് മ​നു​ഷ്യ​ന്‍റെ വേ​ദ​ന​ക​ളെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​മെ​ന്നും വി​ജ​യി​ച്ചാ​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​നം ഡി​വി​ഷ​നി​ൽ കാ​ഴ്ച​വയ്​ക്കു​മെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. ഇ​ന്ന​ലെ ചെ​ട്ടി​കു​ള​ങ്ങ​ര 11-ാം വാ​ർ​ഡി​ലാ​യി​രു​ന്നു സ​ത്യ​ന്‍റെ വോ​ട്ട് അ​ഭ്യ​ർ​ഥന ന​ട​ന്ന​ത്. വാ​ർ​ഡി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​ഭാ​വ​തി​യ​മ്മ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വെ​ണ്മ​ണി ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി സ്മി​ത ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​രും സ​ത്യ​നൊ​പ്പം വോ​ട്ട് അ​ഭ്യ​ർഥന​യു​മാ​യി ഉ​ണ്ടാ​യി​രു​ന്നു. 25 വ​ർ​ഷ​​മാ​യി മ​ജീ​ഷ്യ​ൻ സാ​മ്രാ​ജി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന സ​ത്യ​ൻ ഒ​രു പ്ര​ഫ​ഷ​ണ​ൽ നാ​ട​ക അ​ഭി​നേ​താ​വു​കൂ​ടി​യാ​ണ്.