437 പേ​ർ​ക്കുകൂടി കോ​വി​ഡ്
Wednesday, December 2, 2020 10:18 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇന്നലെ 437 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ വി​ദേ​ശ​ത്തുനി​ന്നും മൂന്നുപേ​ർ മ​റ്റ് സം​സ്ഥാ​ന​ത്തുനി​ന്നും എ​ത്തി​യ​താ​ണ്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട് . 430 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രണ്ടു പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 922​ പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 43034പേ​ർ രോ​ഗമു​ക്ത​രാ​യി. 4906​പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

201 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 972 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 2942 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 165 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 839 പേ​രെ ക്വാ​റ​ന്‍റൈനി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 727 പേ​ർ​ക്ക് ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചു. 257 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​പ്പോ​ൾ 162 പേ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​മെ​ത്തി​യ​ത്. 2603 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ

ആ​ല​പ്പു​ഴ: മു​ഹ​മ്മ വാ​ർ​ഡ് 11 ൽ ​സിഎ​ച്ച്സിയു​ടെ അ​ടു​ത്തു​ള്ള ക​ലു​ങ്കി​ൽനി​ന്നും കി​ഴ​ക്കോ​ട്ടു​ള്ള കോ​ണ്‍​ക്രീ​റ്റ് റോ​ഡ് ത​ണ​ൽ സ്വ​യം സ​ഹാ​യ​സം​ഘം വ​രെ, സിഎ​ച്ച്സിയു​ടെ അ​ടു​ത്തു​ള്ള ക​ലു​ങ്കി​ൽനി​ന്നും തെ​ക്കോ​ട്ട് മ​ദ​ർ തെ​രേ​സ സ്കൂ​ൾ വ​രെ​യും മ​ദ​ർ​തെ​രേ​സ സ്കൂ​ളി​ന്‍റെ തെ​ക്കു വ​ശ​ത്തു​കൂ​ടെ കി​ഴ​ക്കോ​ട്ട് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ശാ​ഖ വ​രെ​യും സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ശാ​ഖ​യു​ടെ അ​ടു​ത്തു​നി​ന്നും വ​ട​ക്കോ​ട്ട് ത​ണ​ൽ സ്വ​യം​സ​ഹാ​യ​സം​ഘം വ​രെ​യു​ള്ള പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ചു. ആ​റാ​ട്ടു​പു​ഴ വാ​ർ​ഡ് 11 ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽനി​ന്നും ഒ​ഴി​വാ​ക്കി.