ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം
Friday, December 4, 2020 10:17 PM IST
കാ​യം​കു​ളം: മോ​ദി സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​കദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ഡ​ൽ​ഹി​യി​ൽ പോ​രാ​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കാ​യം​കു​ള​ത്ത് ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം നടത്തി. ജ​ന​കീ​യ പ്ര​തി​രോ​ധസ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ മാ​ത്യു​ വേ​ള​ങ്ങാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ഷ്യ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ഒ.​ ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ ദി​ലീ​പ​ൻ, പാ​ർ​ഥ സാ​ര​ഥിവ​ർ​മ, അ​ഡ്വ.​ ബി.​കെ.​ രാ​ജ​ഗോ​പാ​ൽ, എ​ൻ. ​ഉ​ദ​യ​കു​മാ​ർ, എ​ൻ.​ആ​ർ. അ​ജ​യ​കു​മാ​ർ, സ​ജീ​ർ​ കു​ന്നു​ക​ണ്ടം, മ​ക്ബൂ​ൽ മു​ട്ടാ​ണി​ശേരി​ൽ, താ​ഹ ന​സീ​ബ്, താ​ജ് ചേ​രാ​വ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.