പോ​സ്റ്റ​ർ ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി
Friday, December 4, 2020 10:20 PM IST
ചെ​ങ്ങ​ന്നൂ​ർ: മു​നി​സി​പ്പാ​ലി​റ്റി 16-ാം വാ​ർ​ഡ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി മ​നു കൃ​ഷ്ണ​ന്‍റെ പോ​സ്റ്റ​റു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ജു​ ആ​റി​ന്‍റെ പത്രിക​ ത​ള്ളി​യ​തോ​ടെ ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​ൽ ചി​ല​ർ അ​പ​വാ​ദപ്ര​ച​ാര​ണം ന​ട​ത്തു​ന്ന​താ​യും സ്ഥാ​നാ​ർ​ഥി ആ​രോ​പി​ച്ചു. ഇ​തി​നെതി​രേ പ​രാ​തി കൊ​ടു​ക്കു​മെ​ന്നു മ​നു കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.