കോ​വി​ഡ് കാ​ല​ത്തും അ​ത്യ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ ന​ട​ത്തി മെ​ഡി​. കോ​ള​ജ്
Friday, December 4, 2020 10:20 PM IST
അ​ന്പ​ല​പ്പു​ഴ: എ​ല്ലാ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് സ​ങ്കീ​ർ​ണ​മാ​യ ഹൃ​ദ​യാ​നു​ബ​ന്ധ ശ​സ്ത്ര​ക്രി​യ ആ​ല​പ്പു​ഴ ടി.​ഡി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി​ജ​യ​ല​ക്ഷ്മി, ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​തീ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ആ​ർ.​വി. രാം​ലാ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. വ​ണ്ടാ​നം ടി.​ഡി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രാ​ജേ​ഷ് എ​ന്ന 35 വ​യസു​ള്ള യു​വാ​വി​നാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്.

സാ​ധാ​ര​ണ​യാ​യി കു​ട്ടി​ക​ളി​ൽ ജന്മ​നാ ഉ​ണ്ടാ​കു​ന്ന കൊ​യ​റ്റേ​ഷ​ൻ ഓ​ഫ് അ​യോ​ർ​ട്ട എ​ന്ന രോ​ഗ​മാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്. ഹൃ​ദ​യ​ത്തി​ന്‍റെ മ​ഹാ​ധ​മ​നി​യി​ൽ ശ​രീ​ര​ത്തി​ന്‍റെ കീ​ഴ്പോ​ട്ടു​ള്ള ഭാ​ഗ​ത്തു ത​ല​യി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലി​ന്‍റെ​യും കൈ​ക​ളി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലി​ന്‍റെ​യും തൊ​ട്ടു​താ​ഴെ​യാ​യി മ​ഹാ​ധ​മ​നി ചു​രു​ങ്ങി അ​ട​ഞ്ഞു​പോ​കു​ന്ന​താ​ണ് ഈ ​രോ​ഗം. ഇ​തു​മൂ​ലം ര​ക്ത​സ​മ്മ​ർ​ദം വ​ർ​ധി​ക്കു​ക​യും ത​ല​വേ​ദ​ന​യും ശ്വാ​സ​ത​ട​സ​വും ഉ​ണ്ടാ​കു​ക​യും ഹൃ​ദ​യ​ത്തി​ന്‍റെ ഇ​ട​ത്തേ അ​റ​യ്ക്ക് വീ​ർ​പ്പ് സം​ഭ​വി​ക്കു​ക​യും ചെ​യ്യും. കി​ഡ്നി​യി​ലേ​ക്കു​ള്ള ര​ക്തം എ​ത്താ​തെ മ​ര​ണം വ​രെ സം​ഭ​വി​ക്കാ​വു​ന്ന​താ​ണ് ഈ ​രോ​ഗം. ജന്മ​നാ ഉ​ണ്ടാ​കു​ന്ന രോ​ഗം ഒ​ന്ന​ര​വ​യ​സി​നു​ള്ളി​ൽ ത​ന്നെ ക​ണ്ടു​പി​ടി​ച്ച് ചി​കി​ത്സി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. പ്രാ​യ​മു​ള്ള​വ​രി​ൽ നാ​മ​മാ​ത്ര​മാ​യി മാ​ത്ര​മേ ഈ ​രോ​ഗം ക​ണ്ടു​വ​രാ​റു​ള്ളൂ​വെ​ന്നും വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം ഡോ. ​ര​തീ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​കെ.​ടി. ബി​ജു, ഡോ. ​ആ​ന​ന്ദ​ക്കു​ട്ട​ൻ, ഡോ. ​ജെ. ര​വി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നാ​ലു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ രാ​ജേ​ഷി​ന്‍റെ മ​ഹാ​ധ​മ​നി​യി​ലെ കേ​ടു​വ​ന്ന ഭാ​ഗം മു​റി​ച്ചു​മാ​റ്റി പ​ക​രം കൃ​ത്രി​മ ര​ക്ത​ക്കു​ഴ​ൽ തു​ന്നി​പ്പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ന​സ്തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​വീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​അ​ൻ​സാ​ർ, ഡോ. ​സ​ഞ്ജി​ത്ത് എ​ന്നി​വ​രും സ​ഹാ​യി​ക​ളാ​യി.

ന​ഴ്സു​മാ​രാ​യ സി​സ്റ്റ​ർ അ​നീ​ഷ നാ​ഗ്, ടെ​ക്നീ​ഷ്യ​ൻ​മാ​രാ​യ പി.​കെ. ബി​ജു, അ​ൻ​സു​മാ​ത്യു എ​ന്നി​വ​രും ശ​സ്ത്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ശ​സ്ത്ര​ക്രി​യ​യ്ക്കും പന്ത്രണ്ടു മ​ണി​ക്കൂ​ർ വെ​ന്‍റി​ലേ​റ്റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​നും ശേ​ഷം രോ​ഗി​യെ വാ​ർ​ഡി​ലേ​ക്കു മാ​റ്റി. സു​ഖം പ്രാ​പി​ച്ച രോ​ഗി​യെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം ഡി​സ്ചാ​ർ​ജ് ചെ​യ്യു​മെ​ന്നും മെ ഡിക്കൽ കോളജ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.