ത​രി​ശു​നി​ലം കൃ​ഷി​യോ​ഗ്യ​മാ​ക്കി ‍ പു​ഞ്ച​കൃ​ഷി​ക്ക് വി​ത്തെ​റി​ഞ്ഞു
Saturday, December 5, 2020 10:44 PM IST
എ​ട​ത്വ: പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​രി​ശു​നി​ല​മാ​യി കി​ട​ന്ന പാ​ട​ശേ​ഖ​രം കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ യു​വ​ക​ര്‍​ഷ​ക​ര്‍ ര​ണ്ടാം​വ​ട്ടം പു​ഞ്ച​കൃ​ഷി​ക്ക് വി​ത്തെ​റി​ഞ്ഞു. ത​ല​വ​ടി കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ല്‍​പെ​ട്ട ക​ണ്ട​ങ്ക​രി-​ക​ട​മ്പ​ങ്ക​രി പാ​ട​ത്താ​ണ് ത​ല​വ​ടി പു​തു​മ പ​ര​സ്പ​ര സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​ക​ര്‍​ഷ​ക​ര്‍ ര​ണ്ടാം വ​ട്ടം വി​ത്തെ​റി​ഞ്ഞ​ത്.

ത​രി​ശു​നി​ല​ത്തി​ല്‍ ക​ഴി​ഞ്ഞ പു​ഞ്ച​കൃ​ഷി​യാ​ണ് ആ​ദ്യം ആ​രം​ഭി​ച്ച​ത്. സം​ഘം ഭാ​ര​വാ​ഹി​ക​ളും, തൊ​ഴി​ലാ​ളി​ക​ളും ദി​വ​സ​ങ്ങ​ളോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​ലാ​ണ് വ​ള​ര്‍​ന്ന് പ​ന്ത​ലി​ച്ച പു​ല്ലും, ക​ട​ക​ലും വാ​രി​മാ​റ്റി​യ​ത്. വെ​ള്ളം വ​റ്റി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ല്‍ ഡീ​സ​ല്‍ പ​മ്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം വ​റ്റി​ച്ചാ​ണ് പാ​ടം കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഒ​രു​ല​ക്ഷം രൂ​പാ​യോ​ളം സം​ഘ​ത്തി​ന് ന​ഷ്ടം വ​ന്നി​രു​ന്നു.

കൃ​ഷി​യെ സ്‌​നേ​ഹി​ക്കു​ന്ന ഒ​രു​കൂ​ട്ടം യു​വ​ക​ര്‍​ഷ​ക​ര്‍ ന​ഷ്ടം അ​വ​ഗ​ണി​ച്ചാ​ണ് ഇ​ക്കു​റി​യും പു​ഞ്ച​കൃ​ഷി​ക്ക് ഒ​രു​ങ്ങി​യ​ത്. ഇ​ക്കു​റി​യും പു​ല്ലും, ക​ട​ക​ലും കൃ​ഷി​ക്ക് ഭീ​ഷ​ണി​യാ​യി​രു​ന്നു. വെ​ള്ളം വ​റ്റി​ക്കു​ന്ന​തും ഡി​സ​ല്‍ പ​മ്പ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു.

കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ പാ​ട​ത്ത് ഇ​ന്ന​ലെ വി​ത​യി​ടീ​ല്‍ ന​ട​ന്നു. സം​ഘം പ്ര​സി​ഡ​ന്‍റ് എ​സ്. അ​ര​വി​ന്ദ​ൻ, സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ർ, ബി​നു മെ​തി​ക്ക​ളം, വ​ർ​ഗീ​സ് ബേ​ബി, നോ​ബി​ൾ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി