ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​തു​ട​ർ​ച്ച ജ​ന​ഹി​ത​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
Saturday, December 5, 2020 10:44 PM IST
മാ​വേ​ലി​ക്ക​ര: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​തു​ട​ർ​ച്ച ജ​നം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ലും തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലും ന​ട​ന്ന എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചേ​പ്പാ​ട് പ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹീ​ന​മാ​യ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ന്ന ചി​ല​ർ മു​ത​ല​ക്ക​ണ്ണീ​രൊ​ഴു​ക്കു​ക​യാ​ണ്. രാ​ജ്യ​വും കേ​ര​ള​വും ഭ​രി​ച്ചു മു​ടി​ച്ച കോ​ണ്‍​ഗ്ര​സി​നെ​യും പ്ര​തി​കാ​ര ബോ​ധ​ത്തോ​ടെ വ​ർ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന ബി​ജെ​പി​യെ​യും അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തും. ഇ​ട​തു​പ​ക്ഷം ഭ​രി​ച്ചി​രു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യും ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​പ്പെ​ട്ട​വ തി​രി​ച്ചു പി​ടി​ക്കു​ക​യും ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ​യി​ൽ ഫാ​ക്ട​റി വാ​ർ​ഡി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ. ​ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ആ​ർ രാ​ജേ​ഷ് എം​എ​ൽ​എ, ലീ​ല അ​ഭി​ലാ​ഷ്, അ​ഡ്വ. പി.​വി. സ​ന്തോ​ഷ്കു​മാ​ർ, അ​ഡ്വ. ന​വീ​ൻ മാ​ത്യു ഡേ​വി​ഡ്, കെ. ​അ​ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തെ​ക്കേ​ക്ക​ര മു​ള്ളി​ക്കു​ള​ങ്ങ​ര​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.