സം​ഘാ​ട​കസ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഇ​ന്ന്
Friday, January 15, 2021 10:33 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ അ​തി​ജീ​വ​ന​ത്തി​ന്‍റെ പു​തു​വാ​താ​യ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്തു കൊ​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചാ​മ​ത് വൈ​ഗ അ​ഗ്രി​ഹാ​ക്ക് 2021 അ​ന്താ​രാ​ഷ്ട്ര ശി​ല്പ​ശാ​ല ഫെ​ബ്രു​വ​രി 10 മു​ത​ൽ 15 വ​രെ തൃ​ശൂ​രി​ൽ ന​ട​ത്തു​ന്നു. ശി​ല്പ​ശാ​ല​യു​ടെ സം​ഘാ​ട​ക സ​മി​തി യോ​ഗം ഇ​ന്നു രാ​വി​ലെ 11.30ന് ​തൃ​ശൂ​ർ ജി​ല്ലാ ആ​സൂ​ത്ര​ണ ഹാ​ളി​ൽ ചേ​രും. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളേ​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളേ​യും കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യേ​യും ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ടാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.