ഇ​ന്ന് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് 900 പേ​ർ​ക്ക്
Friday, January 15, 2021 10:33 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ കോ​വിഷീ​ൽ​ഡ് ഇ​ന്ന് 900 പേ​ർ​ക്ക് ന​ൽ​കും. ജി​ല്ല​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള 9 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വാ​ക്സി​ൻ ന​ൽ​കു​ക. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ എ​ല്ലാ​വ​രെ​യും വാ​ക്സി​നേ​ഷ​ന് വി​ധേ​യ​മാ​ക്കും. രാ​വി​ലെ 10.30ന് ​പ്ര​ധാ​നമ​ന്ത്രി ഉ​ദ​്ഘാ​ട​നം ചെ​യ്തശേ​ഷ​മാ​ണ് വാ​ക്സി​ൻ വി​ത​ര​ണം ന​ട​ത്തു​ക. വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്ന മു​റി​യി​ലേ​ക്കു വാ​ക്സി​ൻ ന​ൽ​കു​ന്ന ആ​ൾ​ക്കും സ്വീ​ക​രി​ക്കു​ന്ന ആ​ൾ​ക്കും ഒ​ഴി​കെ മ​റ്റാ​ർ​ക്കും പ്ര​വേ​ശ​ന​മി​ല്ല.

2 മു​ത​ൽ 8 ഡി​ഗ്രി വ​രെ താ​പ​നി​ല​യി​ലാ​ണ് മ​രു​ന്നു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​ത്. വാ​ക്സി​ൻ ന​ൽ​കു​ന്ന മു​റി​യും അ​നു​ബ​ന്ധ സ്ഥ​ല​ങ്ങ​ളും പൂ​ർ​ണ​മാ​യും അ​ണു​വി​മു​ക്തമാ​ക്കി​യി​ട്ടു​ണ്ട്. വാ​ക്സി​ൻ സ്വീ​ക​രി​ച്ച ശേ​ഷം ആ​ർക്കെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ , ഡിഎംഒഡോ. എ​ൽ. അ​നി​ത​കു​മാ​രി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ശ സി. ഏ​ബ്ര​ഹാം, ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.