കാ​ർ​ഷി​ക​മേ​ഖ​ല​യെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചെന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Saturday, January 16, 2021 10:53 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട​ൻ കാ​ർ​ഷി​കമേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​ൻ ബ​ജ​റ്റി​നു ക​ഴി​ഞ്ഞില്ലെന്നും ര​ണ്ടാം പാ​ക്കേ​ജ് ജ​ല​രേ​ഖ​യാ​യി മാ​റി​യെ​ന്നും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗം വി​ല​യി​രു​ത്തി. ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നു​പോ​ലും ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി, ത​ക​ർ​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ട് നി​ർ​മാ​ണം, പ്ര​ധാ​ന ക​നാ​ലി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കു​ന്ന ഇ​ട​ത്തോ​ടു​ക​ളുടെ ന​വീ​ക​ര​ണം, എ​സി ക​നാ​ൽ തു​റ​ക്ക​ൽ, ആ​ർബ്ലോ​ക്കിന്‍റെ പു​ന​ർ​നി​ർ​മാ​ണം, തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ പു​ന​ർ​നി​ർ​മാ​ണം എന്നിവയെ ല്ലാം പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങുകയാണെ ന്നും യോഗം ആരോപിച്ചു. ജി​ല്ലാ പ്ര​സി​ഡന്‍റ് മാ​ത്യു ചെ​റുപ​റ​ന്പ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.ജി.ആ​ർ. പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി . ചി​റ​പ്പു​റ​ത്ത് മു​ര​ളി, ജോ​ജി ചെ​റി​യാ​ൻ, കെ. ​വേ​ണു​ഗോ​പാ​ൽ, ജോ​ർ​ജ് കാ​രാച്ചിറ, ​സി​ബി മൂ​ലംകു​ന്നം, ടി​റ്റോ ഏ​ബ്ര​ഹാം, അ​ന്പു വൈ​ദ്യ​ൻ, പി. ​മേ​ഘ​നാ​ഥ​ൻ, ബി​ജു വ​ലി​യവീ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.