ലൈ​ഫ് മി​ഷ​നി​ലൂ​ടെ 17,588 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു, പ്ര​ഖ്യാ​പ​നം 28ന്
Monday, January 18, 2021 10:47 PM IST
ആ​ല​പ്പു​ഴ: ലൈ​ഫ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ര​ണ്ട​ര​ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യ​തി​ന്‍റെ പ്ര​ഖ്യാ​പ​നം 28ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തും. എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഓ​ണ്‍​ലൈ​നാ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ൽ ലൈ​ഫ് മി​ഷ​നി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​തി​നോ​ട​കം 17,588 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. 3125 വീ​ടു​ക​ൾ നി​ർ​മാ​ണഘ​ട്ട​ത്തി​ലാ​ണ്. നി​ർ​മാ​ണ ഘ​ട്ട​ത്തി​ലു​ള്ള വീ​ടു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ര​ണ്ടാം​ഘ​ട്ട 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​ർ​ച്ച് മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. പ്ര​ഖ്യാ​പ​ന ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ​സ്ഥാ​പ​ന​ത​ല​ത്തി​ൽ സം​ഘാ​ട​കസ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു വ​രു​ന്നു.
ജി​ല്ല​യി​ൽ 72 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​റു​ന​ഗ​ര​സ​ഭ​ക​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഗു​ണ​ഭോ​ക്തൃ സം​ഗ​മ​ങ്ങ​ൾ ന​ട​ക്കും.
വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽനി​ന്നും ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട മ​റ്റു​സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും സ്വീ​ക​രി​ക്കാ​ൻ ഈ ​സം​ഗ​മ​ങ്ങ​ളി​ൽ സം​വി​ധാ​ന​മൊ​രു​ക്കും. ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ-​പ​രാ​തി​ക​ൾ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ദാ​ല​ത്തു​ക​ളി​ൽ പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​ദാ​ല​ത്തി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​പേ​ക്ഷ​ക​ളു​ടെ ഫോ​റ​ങ്ങ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കും.
എ​സ്‌​സി-​എ​സ്ടി-​ഫി​ഷ​റീ​സ് അ​ഡീ​ഷ​ണ​ൽ ലി​സ്റ്റി​ലു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യു​ള്ള ക​രാ​ർ വ​യ്ക്ക​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​സ്‌​സി-​എ​സ്ടി-​ഫി​ഷ​റീ​സ് അ​ഡീ​ഷ​ണ​ൽ ലി​സ്റ്റി​ൽ 2954 പേ​രാ​ണ് ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള​ത്. ഇ​തി​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന എ​ല്ലാ​വ​രു​മാ​യും ക​രാ​ർ​വ​ച്ച് വീ​ട് നി​ർ​മാ​ണം ഈ ​മാ​സം ത​ന്നെ ആ​രം​ഭി​ക്കും.
ഭൂ​ര​ഹി​ത​ർ​ക്കാ​യി നാ​ലു​ഫ്ളാ​റ്റു​ക​ൾ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ ആ​ല​പ്പു​ഴ, പ​റ​വൂ​ർ, മ​ണ്ണ​ഞ്ചേ​രി, പ​ള്ളി​പ്പാ​ട് ഭ​വ​ന​സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ത​ഴ​ക്ക​ര​യി​ൽ സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ കെ​യ​ർ ഹോം ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫ്ളാ​റ്റ് നി​ർ​മി​ക്കും. 28ന് ​ന​ട​ക്കു​ന്ന ര​ണ്ട​ര​ല​ക്ഷം വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ​ത​ല​ത്തി​ൽ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി, ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, ജി​ല്ലാ ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ വി. ​പ്ര​ദീ​പ്കു​മാ​ർ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ്. ശ്രീ​കു​മാ​ർ, ന​ഗ​ര​കാ​ര്യ റീ​ജ​ണ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​പി. ഉ​ദ​യ​സിം​ഹ​ൻ എ​ന്നി​വ​രാ​ണ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യി​ലു​ള്ള​ത്.