കൃപ​യു​ടെ സാ​ന്ത്വ​ന​പ​രി​ച​ര​ണ കൂ​ട്ടാ​യ്മ സംഘടിപ്പിച്ചു
Monday, January 18, 2021 10:50 PM IST
അ​ന്പ​ല​പ്പു​ഴ: ആ​രോ​ഗ്യ-​പ​രി​സ്ഥി​തി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കൃപ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ന്ത്വ​ന​പ​രി​ച​ര​ണ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജീ​വ​കാ​രു​ണ്യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. നാ​ല്പ​തോ​ളം ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​കേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃപ പ്ര​സി​ഡ​ന്‍റ് ഹം​സ എ. ​കു​ഴു​വേ​ലി അ​ധ്യക്ഷ​ത വ​ഹി​ച്ചു. ച​ങ്ങ​നാ​ശേ​രി പ്ര​ത്യാ​ശ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ക​വി​ത, എ​സ്. ഹാ​രി​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​അ​ഞ്ജു, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, യു. ​നി​ധി​ൽ കു​മാ​ർ, ദേ​വ​ൻ പി. ​വ​ണ്ടാ​നം, ജി. ​ഗോ​പ​കു​മാ​ർ, അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ബി വി​ദ്യാ​ന​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ര​മേ​ശ​ൻ, ദീ​പ, സു​ധ​ർ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു