വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത്: ര​ണ്ടാം ദി​വ​സം പ​രി​ഹ​രി​ച്ച​ത് 17 പ​രാ​തി​ക​ൾ
Tuesday, January 19, 2021 10:40 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ൽ പ​രി​ഗ​ണി​ച്ച 75 പ​രാ​തി​ക​ളി​ൽ 17 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. 10 പ​രാ​തി​ക​ൾ പോ​ലീ​സി​നു കൈ​മാ​റു​ക​യും ര​ണ്ടു പ​രാ​തി​ക​ൾ കൗ​ണ്‍​സലിം​ഗി​നു വി​ടു​ക​യും ചെ​യ്തു. ബാ​ക്കി​യു​ള്ള പ​രാ​തി​ക​ൾ പി​ന്നീ​ട് പ​രി​ഹ​രി​ക്കും.
ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി 150 പ​രാ​തി​ക​ളാ​ണ് ക​മ്മീ​ഷ​നു മു​ന്നി​ൽ എ​ത്തി​യ​ത്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളും സ്വ​ത്ത് ത​ർ​ക്ക​ങ്ങ​ളു​മാ​ണ് ക​മ്മീ​ഷ​നു മു​ന്പാ​കെ ഇ​ന്നലെയെത്തി​യ പ്ര​ധാ​ന പ​രാ​തി​ക​ൾ. പ​രാ​തി കൊ​ടു​ക്കു​ന്ന​വ​ർ പ​രാ​തി​യി​ൽ ഉ​റ​ച്ചുനി​ന്ന് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സ്വ​കാ​ര്യ നേ​ട്ട​ത്തി​നാ​യി വ്യാ​ജ പ​രാ​തി​ക​ൾ ന​ൽ​കി വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​ എം.​എ​സ്. താ​ര, ഷി​ജി ശി​വ​ജി, ഇ.​എം. രാ​ധ, മ​റ്റു പാ​ന​ൽ അ​ഭി​ഭാ​ഷ​ക​ർ എ​ന്നി​വ​ർ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.