ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, January 19, 2021 10:40 PM IST
തു​റ​വൂ​ർ: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. തു​റ​വൂ​ർ വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​ത്തോ​ട്ടി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ്സ​ൻ കു​റ്റി​പ്പു​റ​ത്ത് അ​ധ്യക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. വി​ജ​യ്കു​മാ​ർ വാ​ല​യി​ൽ, സി​ജി പാ​ണ്ട്യാ​ല​ക്ക​ൽ, പി.​എ​ൽ. വ​ർ​ഗീ​സ്, പി.​ബി. ജോ​ണ്‍​സ​ണ്‍, നി​ഥി​ൻ ചേ​ന്ന​നാ​ട്ട്, ജി​നു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തു​റ​വു​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി രാ​ജേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ഒ. ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ജി​മോ​ൾ ഫ്രാ​ൻ​സി​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​മ​ല ജോ​ണ്‍​സ​ണ്‍, ഷൈ​ല​ജ ഉ​ദ​യ​പ്പ​ൻ, കെ.​ജി. സ​രു​ണ്‍, അ​ന്പി​ളി, കെ.​ജി. ദി​നേ​ശ​ൻ, ജോ​ഷ്വാ ജോ​ണ്‍​സ​ൻ, പ്ര​സീ​ദ എ​ന്നി​വ​ർ​ക്കാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.
പ​ള്ളി​ത്തോ​ട്ടി​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.