പക്ഷിപ്പനി: ധ​ന​സ​ഹാ​യ വി​ത​ര​ണം നാ​ളെ
Friday, January 22, 2021 10:49 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ​ക്ഷിപ്പനി ബാ​ധി​ച്ച​തി​നെത്തുട​ർ​ന്ന് ന​ഷ്ട​മു​ണ്ടാ​യ ക​ർ​ഷ​ക​ർ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യ വി​ത​ര​ണം നാ​ളെ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടിന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ലെ പ​ക്ഷി​പ്പനി ബാ​ധി​ച്ച വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് താ​റാ​വ്, കോ​ഴി, മു​ട്ട എ​ന്നി​വ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ ജി​ല്ല​യി​ലെ 26 ക​ർ​ഷ​ക​ർ​ക്കാ​ണ് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ര​ണ്ടുമാ​സ​ത്തി​ൽ താ​ഴെ പ്രാ​യ​മു​ള്ള കോ​ഴി, താ​റാ​വ്, എ​ന്നി​വ​യ്ക്ക് 100 രൂ​പ​യും ര​ണ്ടു മാ​സ​ത്തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​തി​ന് 200 രൂ​പ വീ​ത​വും മു​ട്ട​യ്ക്ക് 5 രൂ​പ വീ​ത​വു​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക.
മ​ന്ത്രി ഡോ. ​റ്റി.​എം. തോ​മ​സ് ഐ​സ​ക് ചടങ്ങിൽ അ​ധ്യക്ഷത വഹിക്കും. മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.എം. ​ദി​ലീ​പ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ധ​ന​സ​ഹാ​യ വി​ത​ര​ണ​വും നി​ർ​വഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ.​എം. ആ​രി​ഫ് എംപി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി, ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യ രാ​ജ്, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീസ​ർ ഡോ. ​പി.​കെ. സ​ന്തോ​ഷ്കു​മാ​ർ, ജി​ല്ല്, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.