മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കുള്ള പ​ദ്ധ​തി​ക​ൾ ഉ​പ​കാ​ര​പ്പെ​ടു​ന്നി​ല്ലെ​ന്ന്
Friday, January 22, 2021 10:50 PM IST
തു​റ​വൂ​ർ: മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള ഒ​ട്ടു​മി​ക്ക പ​ദ്ധ​തി​ക​ളും ത​ട്ടി​പ്പെ​ന്ന് ആ​രോ​പ​ണം. മ​ത്സ്യ​ത്തൊഴി​ലാ​ളി അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി, ക്ഷേ​മ​നി​ധി പ​ദ്ധ​തി, ഭ​വ​നനി​ർ​മാ​ണ പ​ദ്ധ​തി, മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ സ​ഹാ​യ പ​ദ്ധ​തി തു​ട​ങ്ങി​യ​വ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് ഇവർ പ​റ​യു​ന്ന​ത്.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി പേ​രി​നു മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ന്നാ​ണ്. ഇ​തി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ട് മ​രി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു​സ​ഹാ​യ​വും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ട​ലി​ൽ വ​ച്ചു​ത​ന്നെ അ​പ​ക​ടം ഉ​ണ്ടാ​യി മ​രി​ച്ചാ​ൻ മാ​ത്ര​മേ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ല​ഭി​ക്കു​ക​യു​ള്ളൂവെ​ന്ന അ​വ​സ്ഥ​യാ​ണ്.
മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​ത​മോ മ​റ്റ് അ​സു​ഖ​ങ്ങ​ളോ വ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടാൽ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ​ല​ഭി​ക്കി​ല്ല. കൂ​ടാ​തെ അ​പ​ക​ട​ത്തി​ൽപ്പെടു​ന്ന​വ​ർ ക​ര​യി​ൽ എ​ത്തി മ​രി​ച്ചാ​ലും ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ല​ഭി​ക്കു​ന്നി​ല്ല.
കൂ​ടാ​തെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ക്കു​ന്ന​വ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക കൊ​ടു​ക്കാ​തി​രി​ക്കു​വാ​ൻ നി​യ​മ​ങ്ങ​ളു​ടെ കു​രു​ക്കി​ൽ​പ്പെ​ടു​ത്തു​ന്ന​താ​യും ആ​രോ​പ​ണമു​ണ്ട്. 360 രൂ​പ ഒ​രു വ​ർ​ഷം അ​ട​യ് ക്കു​ന്പോ​ൾ പ​ത്തു​ല​ക്ഷം രൂ​പ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​യാ​യി ന​ൽ​കു​മെ​ന്നാ​ണ് പ​ദ്ധ​തി​യി​ൽ പ​റ​യു​ന്ന​തെ​ങ്കി​ലും നാ​മ​മാ​ത്ര​മാ​യ​വ​ർ​ക്ക് മാ​ത്ര​മേ ഈ ​തു​ക ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടു​ള്ളു.
പ​ള്ളി​ത്തോ​ട് മേ​ഖ​ല​യി​ൽ ത​ന്നെ ക​ഴി​ഞ്ഞ​യി​ടെ ര​ണ്ടു മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​യ​മ​ത്തി​ന്‍റെ ചു​വ​പ്പു​നാ​ട​യി​ൽ​പ്പെ​ട്ട് അ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
ഇ​ത്ത​ര​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഒാ​രോ സ​ർ​ക്കാ​രും വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ ഇ​തി​ന്‍റെ ഒ​രു ആ​നു​കൂ​ല്യ​വും പാ​വ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ​ക​ളി​ൽ എ​ത്തു​ന്നി​ല്ല.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് വ​കു​പ്പ് മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ന്പോ​ഴും ഇ​തു​സം​ബ​ന്ധി​ച്ച് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. നി​ല​വി​ൽ തീ​ര​ത്തു​നി​ന്ന് താ​മ​സ​ക്കാ​രെ മാ​റ്റാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
തീ​ര​ത്തു നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ളാ​ണ് ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​ത്.
മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ലി​ന്‍റെ പേ​രി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള സ​ഹാ​യം പോ​ലും ല​ഭി​ക്കു​ന്നി​ല്ല.
ഇ​പ്പോ​ൾ സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​ര​ദേ​ശ​ത്തെ ഒ​ട്ടു​മി​ക്ക കെ​ട്ടി​ട​ങ്ങ​ളും അ​ന​ധി​കൃ​ത​മാ​ണെ​ന്നു കാ​ണി​ച്ചു​ള്ള ഡേ​റ്റാ ബാ​ങ്ക് പ്ര​സി​ദ്ധീക​രി​ച്ച​തോ​ടെ തീരദേ ശത്തു താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ അ​ങ്ക​ലാ​പ്പി​ലാ​ണ്.