എ​ക്സ​ൽ ഗ്ലാ​സ​സ് വി​ഷ​യം: സ​ർ​ക്കാ​ർ മൗ​നം വെ​ടി​യ​ണ​മെ​ന്ന് എ​ഐ​ടി​യു​സി
Saturday, January 23, 2021 10:43 PM IST
ആ​ല​പ്പു​ഴ: എ​ക്സ​ൽ ഗ്ലാ​സ​സ് ലേ​ല ന​ട​പ​ടി​ക​ളി​ൽ സ​ർ​ക്കാ​ർ തു​ട​രു​ന്ന മൗ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ​ന്ന് എ​ഐ​ടി​യുസി ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗി​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 2008ൽ ​അ​ട​ച്ചു​പൂ​ട്ട​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്. തൊ​ഴി​ലാ​ളി​വ​ർ​ഗ താ​ത്പ​ര്യ​ത്തി​നു മു​ൻ​തു​ക്കം കൊ​ടു​ക്കേ​ണ്ട ഇ​ട​തു​പ​ക്ഷ ന​യ​ത്തി​നു വി​രു​ദ്ധ​മാ​ണി​തെ​ന്നും എ​ഐ​ടി​യു​സി കു​റ്റ​പ്പെ​ടു​ത്തി. സ്ഥാ​പ​നം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്ന ഇ​ട​തു​പ​ക്ഷ പ്ര​ക​ട​ന​പ​ത്രി​കാ പ്ര​ഖ്യാ​പ​നം ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ലേ​ല​ത്തു​ക കു​റ​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ ​നൂ​കൂ​ല്യം വെ​ട്ടി​ച്ചു​രു​ക്കി തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യി​ലൂ​ടെ ഇ​ട​തു​പ​ക്ഷ നി​ല​പാ​ട് ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​യ​ണം. സി.​കെ. ച​ന്ദ്ര​പ്പ​ൻ സ്മാ​ര​ക​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ശി​വ​രാ​ജ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി. ​മോ​ഹ​ൻ​ദാ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​സി. സെ​ക്ര​ട്ട​റി ആ​ർ. അ​നി​ൽ​കു​മാ​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പി.​വി. സ​ത്യ​നേ​ശ​ൻ, എ​ലി​സ​ബ​ത്ത് അ​സി​സി, എം.​കെ. ഉ​ത്ത​മ​ൻ, ഡി.​പി. മ​ധു, വി.​ജെ. ആ​ന്‍റ​ണി, പി.​യു. അ​ബ്ദു​ൾ ക​ലാം, എം.​കെ. ക​മ​ലാ​ധ​ര​ൻ, എ.​എം. ഷി​റാ​സ്, പി.​ജി. രാ​ജ​പ്പ​ൻ, എ.​പി. പ്ര​കാ​ശ​ൻ, ജ​യ​ൻ ചേ​ർ​ത്ത​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.