റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: മ​ന്ത്രി ജി. സു​ധാ​ക​ര​ൻ പ​താ​ക ഉ​യ​ർ​ത്തും
Saturday, January 23, 2021 10:43 PM IST
ആ​ല​പ്പു​ഴ: എ​ഴു​പ​ത്തി​ര​ണ്ടാ​മ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ ആ​ല​പ്പു​ഴ റി​ക്രിയേ​ഷ​ൻ മൈ​താ​ന​ത്ത് 26ന് ​ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തും. രാ​വി​ലെ വേ​ദി​യി​ലെ​ത്തു​ന്ന മ​ന്ത്രി​യെ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു​വും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. മാ​ർ​ച്ച് പാ​സ്റ്റ് ഒ​ഴി​വാ​ക്കിയാണ് ദി​നാ​ഘോ​ഷം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നമില്ല. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, എ​ൻ​സി​സി ജൂ​ണി​യ​ർ വിം​ഗ് എ​ന്നി​വ​രെ ഇ​ത്ത​വ​ണ പ​ങ്കെ​ടു​പ്പി​ക്കു​ക​യി​ല്ല. പോ​ലീ​സ് ബാ​ൻ​ഡാണ് ദേ​ശീ​യഗാ​നം ആ​ല​പി​ക്കു​ന്ന​ത്. ലോ​ക്ക​ൽ പോ​ലീ​സ്, ജി​ല്ലാ സാ​യു​ധ സേ​നാം​ഗ​ങ്ങ​ൾ, എ​ക്സൈ​സ് വി​ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​രേ​ഡി​ൽ സം​ബ​ന്ധി​ക്കു​ന്ന​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ തെ​ർ​മ​ൽ സ്കാ​നിം​ഗി​ന് വി​ധേ​യ​രാ​ക്കു​ക​യും മാ​സ്ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും.