കുടുംബശ്രീ ഉത്പന്നങ്ങൾക്ക് സ്ഥിരവിപണി കണ്ടെത്തും: മന്ത്രി എ.സി. മൊയ്തീൻ
Monday, January 25, 2021 10:17 PM IST
ആ​ല​പ്പു​ഴ : പ​ര​ന്പ​രാ​ഗ​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും സ്ഥി​ര​മാ​യ വി​പ​ണി ക​ണ്ടെ​ത്താ​ൻ കു​ടും​ബ​ശ്രീ സ്റ്റോ​റു​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി മൊ​യ്തീ​ൻ പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ ക​യ​ർ ആ​ൻ​ഡ് ക്രാ​ഫ്റ്റ് സ്റ്റോ​റു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ, മാ​രാ​രി​ക്കു​ളം കി​ഴ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​റു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത് .

കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ക​യ​ർ തു​ട​ങ്ങി​യ പ​ര​ന്പ​രാ​ഗ​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പ​ണി​യൊ​രു​ക്കു​മെ​ന്ന​ത് മു​ഖ്യ​മ​ന്ത്രി 100ദി​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​യ​ർ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് സം​സ്ഥാ​ന​ത്ത് ക​യ​ർ ആ​ൻ​ഡ് ക്രാ​ഫ്റ്റ് ഷോ​പ്പു​ക​ൾ തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലും ആ​യി 500 സം​ഭ​ര​ണ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് സ്ഥി​ര​മാ​യി വി​പ​ണി ഉ​ണ്ടാ​കു​ന്ന​തി​ന് ഒ​പ്പം ത​ന്നെ കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും, സ്ത്രീ​ക​ൾ​ക്ക് ജീ​വ​നോ​പാ​ധി ക​ണ്ടെ​ത്താ​നും ഇ​തു​വ​ഴി സാ​ധി​ക്കും എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ധ​ന-​ക​യ​ർ മ​ന്ത്രി റ്റി. ​എം. തോ​മ​സ് ഐ​സ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച വി​ജി​ല​ന്‍റ് ഗ്രൂ​പ്പി​ന്‍റെ സ്ത്രീ ​സു​ര​ക്ഷ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

ആ​ദ്യ വി​ല്പ​ന ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സൗ​മ്യ രാ​ജി​ന് ന​ൽ​കി ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ ദേ​വ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ ന്യാ​യ​മാ​യ വി​ല​യി​ൽ ഈ ​ഷോ​പ്പു​ക​ളി​ൽ ല​ഭ്യ​മാ​കും. കു​ടും​ബ​ശ്രീ ഹോം ​ഷോ​പ്പ് സം​വി​ധാ​ന​ത്തി​ന്‍റെ സം​ഭ​ര​ണ, വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യി ഈ ​സ്റ്റോ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ജെ. ​പ്ര​ശാ​ന്ത് ബാ​ബു, ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ ഉ​ദ്യോ​ഗ​സ്ഥ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി. കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഹ​രി​കി​ഷോ​ർ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്തു.