ഷ​ട്ട​റു​ക​ളു​ടെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ക​ർ​ഷ​ക​രോ​ടു​ള്ള നീ​തി​നി​ഷേ​ധ​മെ​ന്ന്
Wednesday, February 24, 2021 10:32 PM IST
ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ യി​ലെ കേ​ടാ​യ ഷ​ട്ട​റു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ലി​ന് സ​ർ​ക്കാ​ർ കാ​ല​താ​മ​സം വ​രു​ത്തു​ന്ന​ത് ക​ർ​ഷ​ക​രോ​ടു​ള്ള നീ​തി​നി​ഷേ​ധം ആ​ണെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്. 2018ലെ ​പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ ഷ​ട്ട​റു​ക​ൾ നീ​ക്കി പു​തി​യ ഷ​ട്ട​റു​ക​ൾ നി​ർ​മി​ച്ച് ക​ർ​ഷ​ക​രു​ടെ ഓ​രു​ജ​ല ഭീ​ഷ​ണി ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നാ​ളി​തു​വ​രെ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും 2020 ജൂ​ണി​ൽ പു​ന​ർ​നി​ർ​മാണ​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ഏ​ജ​ൻ​സി​യെ ക​ഴി​ഞ്ഞ​ദി​വ​സം ഒ​ഴി​വാ​ക്കി​യ​ത് സ​ർ​ക്കാ​ർ​ത​ല വീ​ഴ്ച​യാ​ണെ​ന്നും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​ന്പ​ൻ ആ​രോ​പി​ച്ചു. കേ​ടാ​കാ​ത്ത ഷ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​ുന്നതിന് ആ​വ​ശ്യ​മാ​യ ഗ്രീ​സ് വാ​ങ്ങാ​നു​ള്ള ഫ​ണ്ടു​പോ​ലും സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്നി​ല്ലെന്നുള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഈ ​മേ​ഖ​ല​യോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് വെ​ളി​വാ​ക്കു​ന്ന​ത് എ​ന്നും മാ​ത്യു ചെ​റു​പ​റ​ന്പ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.